കേരളം

kerala

ETV Bharat / briefs

കാശ്മീരിൽ വികടനവാദി നേതാക്കൾക്ക് വിദേശസഹായം ലഭിക്കുന്നതായി ദേശീയ അന്വേഷണ ഏജൻസി - കാശ്മീർ

പണം വസ്തുക്കൾ വാങ്ങുന്നതിനും സ്വന്തക്കാരുടെ വിദേശ പഠനത്തിനും വിനിയോഗിക്കുന്നതായും ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു

ദേശീയ അന്വേഷണ ഏജൻസി

By

Published : Jun 17, 2019, 3:20 AM IST

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ വികടനവാദി നേതാക്കൾക്ക് വിദേശരാജ്യങ്ങളിൽ നിന്നും ധനസഹായം ലഭിക്കുന്നുണ്ടെന്നും ഇത് സ്വകാര്യ ആവശ്യങ്ങൾക്കായി ഇവർ വിനിയോഗിക്കുന്നതായും ദേശീയ അന്വേഷണ ഏജൻസി. പണം വസ്തുക്കൾ വാങ്ങുന്നതിനും സ്വന്തക്കാരുടെ വിദേശ പഠനത്തിനും വിനിയോഗിക്കുന്നതായും ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു.

ഹുറിയത്ത് കോൺഫറൻസിൽ ഉൾപ്പെട്ട നിരവധി നേതാക്കളെ ചോദ്യം ചെയ്തതിൽ നിന്ന് പാകിസ്ഥാൻ കാശ്മീരിൽ വികടനവാദി അനുകൂല വികാരം വളർത്താൻ പണം നൽകുന്നതായി തെളിഞ്ഞിരുന്നു. വിദേശ ഫണ്ടുകൾ കാശ്മീരിൽ കലാപം സൃഷ്ടിക്കാനും അസ്വസ്ഥത വളർത്താനും ഉപയോഗിക്കപ്പെടുന്നതായുമുള്ള തെളിവുകളും അന്വേഷണത്തിൽ ലഭിച്ചിരുന്നു.

ABOUT THE AUTHOR

...view details