കാസര്‍കോട്: ജില്ലയില്‍ പത്തുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആറുപേര്‍ ഇന്ന് രോഗവിമുക്തരായി. വൈറസ് ബാധ കണ്ടെത്തിയവരിൽ എട്ടുപേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 104 ആയി.
കാസര്‍കോട് പത്ത് പേര്‍ക്ക് കൂടി കൊവിഡ് 19 - കാസര്‍കോട് പത്ത് പേര്‍ക്ക് കൂടി കൊവിഡ് 19
ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 104 ആയി
മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ അഞ്ചിന് ട്രെയിനില്‍ വന്ന 64 വയസുള്ള ഉദുമ സ്വദേശി, ജൂണ്‍ ഏഴിന് റോഡ് മാർഗം ജില്ലയില്‍ എത്തിയ കുമ്പള സ്വദേശികളായ ഒരേ കുടുംബത്തിലെ മൂന്നുപേര്‍, ജൂണ്‍ ആറിന് ട്രെയിനിന് വന്ന 40 വയസുള്ള പൈവളിഗെ സ്വദേശി, മെയ് 24 ന് ബസില്‍ എത്തിയ 28 വയസുള്ള വലിയപറമ്പ സ്വദേശി, മെയ് 28 ന് ട്രെയിനില്‍ എത്തിയ മംഗല്‍പാടി സ്വദേശികള്‍, കുവൈത്തില്‍ നിന്നെത്തിയ കുമ്പള സ്വദേശി, ജൂണ്‍ എട്ടിന് സൗദിയില്‍ നിന്നെത്തിയ കോടോംബേളൂര്‍ പഞ്ചായത്ത് സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് മെഡിക്കല്‍ കോളജിലും, പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സയിലുണ്ടായിരുന്നവരാണ് ഇന്ന് രോഗവിമുക്തി നേടിയ ആറുപേര്‍.