കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കള്ള വോട്ട് പരാതികളിൽ കലക്ടർ ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോർട്ട് നൽകിയേക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കലക്ടറോട് തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിരിന്നു.
കാസർകോട് കള്ളവോട്ട്; കലക്ടറുടെ റിപ്പോര്‍ട്ട് ഇന്ന്
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യപ്രകാരമാണ് റിപ്പോര്‍ട്ട് നല്‍കുന്നത്
കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടി സ്കൂളിലെ 69, 70 ബൂത്തുകളിലും തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിലെ കൂളിയാട് സ്കൂളിലെ 48ാം നമ്പർ ബൂത്തിലും കള്ളവോട്ട് ചെയ്തെന്ന പരാതിയിലാണ് ഇന്ന് കലക്ടർ സമർപ്പിക്കുക. കള്ളവോട്ട് ആരോപണ വിധേയർ, ബൂത്തിൽ വെബ് കാസ്റ്റിംഗ് നടത്തിയവർ, ബൂത്ത് ലെവൽ ഓഫീസർ, പോളിംഗ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇന്ന് പത്ത് മണിക്ക് കലക്ടറുടെ ഓഫിസിൽ ഹാജരാകണമെന്ന നോട്ടീസ് നൽകിയിട്ടുണ്ട്.
ചീമേനി 47ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന് ആരോപിക്കപ്പെടുന്ന ശ്യാം കുമാറിൽ നിന്നും ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബൂത്തിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളും ഇന്ന് പരിശോധിക്കും. ഇതിന് ശേഷമാണ് കലക്ടർ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോർട്ട് നൽകുക.