കേരളം

kerala

ETV Bharat / briefs

കാസർകോട്ട് വീണ്ടും കള്ളവോട്ടെന്ന് പരാതി; അന്വേഷണം ആരംഭിച്ചു - കള്ളവോട്ടെന്ന് പരാതി

തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ 48-ാം നമ്പര്‍ ബൂത്തില്‍ ഒരു വ്യക്തി രണ്ട് തവണ വോട്ട് ചെയ്തെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.

കള്ളവോട്ടെന്ന് പരാതി; അന്വേഷണം ആരംഭിച്ചു

By

Published : Apr 29, 2019, 8:55 PM IST

കാസര്‍കോഡ്: കാസര്‍കോഡ് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ 48 ാം നമ്പര്‍ ബൂത്തില്‍ ഒരു വ്യക്തി രണ്ട് തവണ വോട്ട് ചെയ്തെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.

ബൂത്തില്‍ വെബ് കാസ്റ്റിങ്ങ് നടത്തിയ അക്ഷയ സംരംഭകന്‍ ജിതേഷ്. കെ, പ്രിസൈഡിങ്ങ് ഓഫീസര്‍ ബി.കെ. ജയന്തി, ഒന്നാം പോളിങ്ങ് ഓഫീസര്‍ എം. ഉണ്ണികൃഷ്ണന്‍, രണ്ടാം പോളിങ്ങ് ഓഫീസര്‍ സി.ബി രത്നാവതി, മൂന്നാം പോളിങ് ഓഫീസര്‍ പി. വിറ്റല്‍ദാസ്, ചീമേനി വില്ലേജ് ഓഫീസറും സെക്റ്ററല്‍ ഓഫീസറുമായ എ.വി. സന്തോഷ്, ബൂത്ത് ലെവൽ ഓഫീസർ ഭാസ്കരൻ ടി വി എന്നിവരുടെ മൊഴിയെടുത്തു. രണ്ട് തവണ ബൂത്തില്‍ പ്രവേശിച്ചതായി കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ. ശ്യാംകുമാറിനോട് കലക്ടർ വിശദീകരണം തേടി. മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details