കര്‍ണാടകയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു - പൊലീസ്
അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
കര്‍ണാടകയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു
ബംഗ്ലരൂ: കര്‍ണാടകയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. ഓടികൊണ്ടിരുന്ന കാറിന്‍റെ ടയര്‍ പൊട്ടി മുന്നില്‍ പോയിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. കാര്‍ യാത്രികര്‍ ഗോവയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.