കൊച്ചി: സിറോ മലബാര്‍ സഭാ വ്യാജരേഖ കേസിൽ പ്രതികളായ ഫാദർ പോൾ തേലക്കാട്ടും, ഫാദർ ടോണി കല്ലൂക്കാരനും മൂന്നാം ദിവസവും മൊഴി നല്‍കാന്‍ ആലുവ ഡിവൈഎസ്പി ഓഫീസിലെത്തും. ഇരുവരുടെയും ലാപ്ടോപ്പുകൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് സൈബർ സെല്ലിന്‍റെ സഹായത്തോടെ പരിശോധിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലായിരിക്കും ഇന്ന് നടക്കുക. ചോദ്യം ചെയ്യൽ ഏഴ് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി നിർദേശിച്ചിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകും വരെ ഇരുവരുടേയും അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് തുടർച്ചായ മൂന്നാം ദിവസവും ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
സിറോ മലബാര്‍ സഭ വ്യാജരേഖ കേസ്: ചോദ്യം ചെയ്യല്‍ ഇന്നും തുടരും
വൈദികരുടെ ലാപ്ടോപ്പുകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇന്ന് ചോദ്യം ചെയ്യല്‍ നടക്കുക.
സിറോ മലബാര്‍സഭാ വ്യജരേഖ കേസില്‍ ചോദ്യം ചെയ്യല്‍ ഇന്നും തുടരും
വ്യാജരേഖ കേസില്‍ ഫാദര്‍ പോള്‍ തേലക്കാട് ഒന്നാം പ്രതിയും ടോണി കല്ലൂക്കാരന്‍ നാലാം പ്രതിയുമാണ്. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായത്.