കേരളം

kerala

കണ്ണൂരില്‍ 31 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

By

Published : Aug 27, 2020, 9:37 AM IST

കണ്ണൂർ ജില്ലയില്‍ 31 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണിൽ ഉൾപ്പെടുത്തി. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ ചില വാർഡുകളെ ഒഴിവാക്കി.

കണ്ണൂരില്‍ 31 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
കണ്ണൂരില്‍ 31 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 31 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണിൽ.

ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ തൃപ്പങ്ങോട്ടൂര്‍ (മൂന്ന്) തലശേരി നഗരസഭ (21, 48) കുന്നോത്തുപറമ്പ് (14,15 )കണ്ണൂര്‍ കോര്‍പ്പറേഷന്‍( 12,41) മട്ടന്നൂര്‍ നഗരസഭ എട്ട്, കുറ്റിയാട്ടൂര്‍ (15) പാട്യം (ഒന്ന്) നാറാത്ത് (രണ്ട്,15) കുറുമാത്തൂര്‍ (16,17) ചപ്പാരപ്പടവ് (മൂന്ന്,ആറ് )കോട്ടയം മലബാര്‍ (12) എരഞ്ഞോളി (ഒന്ന്,മൂന്ന്) പെരളശ്ശേരി 8 പാനൂര്‍ നഗരസഭ (37) കൂത്തുപറമ്പ നഗരസഭ (ഏഴ്) ശ്രീകണ്ഠപുരം (26), പയ്യന്നൂര്‍ നഗരസഭ (രണ്ട് ) ധര്‍മ്മടം (13) മാങ്ങാട്ടിടം (10) പേരാവൂര്‍ (15) കൊട്ടിയൂര്‍ ( ഒന്ന്) മാലൂര്‍ (13) മൊകേരി (രണ്ട്, അഞ്ച്) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതേസമയം, നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ (16,17,19) അഞ്ചരക്കണ്ടി (1,3, 6,15) ചെമ്പിലോട് (2,9,12,13) മുണ്ടേരി (17) പെരളശ്ശേരി (ആറ്) ചെറുകുന്ന് (13) മാടായി (ഒന്ന്, 18) പരിയാരം (15) ചെറുതാഴം( ആറ്,12 )കടന്നപ്പള്ളി പാണപ്പുഴ (ഒൻപത്) ശ്രീകണ്ഠപുരം (13,30) ചെങ്ങളായി (12,13) ആലക്കോട് (17) ഉദയഗിരി (മൂന്ന്) ഇരിട്ടി ( 5,9,10,11) ഇരിക്കൂര്‍ (ഏഴ് ) എന്നീ വാര്‍ഡുകളെ ഒഴിവാക്കി.

ABOUT THE AUTHOR

...view details