കേരളം

kerala

ETV Bharat / briefs

കണ്ണൂരിൽ 30 വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു

സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും

കണ്ണൂരിൽ 30 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു
കണ്ണൂരിൽ 30 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

By

Published : Aug 22, 2020, 8:48 AM IST

കണ്ണൂർ: കണ്ണൂരിൽ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 30 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ശ്രീകണ്ഠാപുരം 11, കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാർഡുകളായ 2,5,13,40,52, കീഴല്ലൂര്‍ 2, ചെറുപുഴ 2, മയ്യില്‍ 1,14, പട്ടുവം 1, നടുവില്‍ 2, കോളയാട് 5, തലശ്ശേരി 20, കൊളച്ചേരി 11, പരിയാരം 11, മുണ്ടേരി 20, പടിയൂര്‍ കല്ല്യാട് 10, മലപ്പട്ടം 7, കടമ്പൂര്‍ വാർഡുകളായ 4,5,11, കുഞ്ഞിമംഗലം 6, പടിയൂര്‍ കല്ല്യാട് 5,6, ന്യൂ മാഹി 5 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

ഇതോടൊപ്പം, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെറുകുന്ന് 1, കടമ്പൂര്‍ 12, കടന്നപ്പള്ളി പാണപ്പുഴ 1,ചെങ്ങളായി 5 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കും.

ABOUT THE AUTHOR

...view details