കേരളം

kerala

ETV Bharat / briefs

കഴക്കൂട്ടം സൈനിക സ്കൂളിൽ ഇനി വയനാടിന്‍റെ 'കൺമണി'യും - Noolppuzha

നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ 'കൺമണി' പദ്ധതിയിലൂടെ സൈനിക സ്കൂളില്‍ പ്രവേശനം നേടി വയനാട്ടുകാരന്‍

kanmani

By

Published : Jun 13, 2019, 10:53 PM IST

കല്‍പറ്റ: തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിൽ പ്രവേശനം നേടിയവരില്‍ വയനാടിന്‍റെ 'കണ്‍മണി'യും. നൂൽപ്പുഴ കണ്ണൻകോട് കാടൻകൊല്ലി കാട്ടുനായ്ക്ക കോളനിയിലെ സുഭാഷിന്‍റെയും ഗിരിജയുടെയും മകൻ സഞ്ജയാണ് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ 'കൺമണി' പദ്ധതിയിലൂടെ സൈനിക സ്കൂളിലെ ആറാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. അടുത്ത വ്യാഴാഴ്ച മുതല്‍ തലസ്ഥാനത്തെ സൈനിക സ്കൂളിൽ പഠിക്കാന്‍ സഞ്ജയുമുണ്ടാകും.

'കൺമണി' പദ്ധതിയിലൂടെ സൈനിക സ്കൂളില്‍ പ്രവേശനം നേടി വയനാട്ടുകാരന്‍

പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകി അവരെ ഉന്നതപഠനത്തിനായി പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞവർഷം 25 ലക്ഷം രൂപയും ഇക്കൊല്ലം 30 ലക്ഷം രൂപയുമാണ് പഞ്ചായത്ത് ഇതിനുവേണ്ടി നീക്കിവെച്ചത്. പട്ടികജാതി- പട്ടികവർഗ്ഗ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ അട്ടപ്പാടിയിൽ ഇത്തരത്തില്‍ പദ്ധതി നടപ്പാക്കിയിരുന്നു. എന്നാൽ ആദ്യമായാണ് ഒരു പഞ്ചായത്ത് ഈ രീതിയിലൊരു പ്രവര്‍ത്തനവുമായി മുന്നോട്ടു വരുന്നത്.

സൈനിക സ്കൂളിലേക്ക് പ്രവേശന പരീക്ഷ എഴുതിയവരില്‍ 'കണ്‍മണി' പദ്ധതിയിലെ 22 പേർ വിജയിച്ചിരുന്നു. സഞ്ജയ് അടക്കം രണ്ടുപേർ മെയിൻ ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു. എന്നാൽ മെഡിക്കൽ ടെസ്റ്റ് എന്ന കടമ്പ കടക്കാനായത് സഞ്ജയിന് മാത്രമായിരുന്നു.

ABOUT THE AUTHOR

...view details