കേരളം

kerala

ETV Bharat / briefs

മന്ത്രി രാജുവിനെതിരെ ഗണേഷ് കുമാർ: വിമർശനവുമായി കാനം രാജേന്ദ്രൻ - thrissur

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് കൂടിയാലോചനകള്‍ ഇല്ലാതെ വനംമന്ത്രി കെ രാജു തീരുമാനമെടുത്തെന്ന് കെ ബി ഗണേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു

ഗണേഷ് കുമാറിന് കാനത്തിന്‍റെ വിമര്‍ശനം

By

Published : May 10, 2019, 3:04 PM IST

Updated : May 10, 2019, 3:51 PM IST

തിരുവനന്തപുരം: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ വിലക്കില്‍ വനം മന്ത്രി കെ രാജുവിനെ വിമർശിച്ച കെബി ഗണേഷ്‌കുമാര്‍ എംഎല്‍എക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിമര്‍ശനം. ഉദ്യോഗസ്ഥർ പറയുന്നത് മന്ത്രിമാർ കേൾക്കുന്നതിൽ തെറ്റില്ല. അവര്‍ സർക്കാർ സംവിധാനത്തിന്‍റെ ഭാഗമാണെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ മൂന്ന് ദിവസം എഴുന്നള്ളിക്കാന്‍ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം എടുത്തിരുന്നെന്നും പിന്നീട് കൂടിയാലോചനകള്‍ ഇല്ലാതെ വനംമന്ത്രി തീരുമാനം അട്ടിമറിച്ചെന്നും കെ ബി ഗണേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനും താനും യാഥാര്‍ഥ്യം വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നും കലക്ടര്‍ക്ക് അയച്ച കത്തില്‍ ആനയെ വിലക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കെ രാജു വിശദീകരിച്ചിരുന്നു.

എറണാകുളം ചൂര്‍ണിക്കരയിലെ വ്യാജരേഖ വിവാദത്തില്‍ ഉത്തരവാദികളെ തിരിച്ചറിഞ്ഞതാണെന്നും വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.

Last Updated : May 10, 2019, 3:51 PM IST

ABOUT THE AUTHOR

...view details