അമിക്കസ് ക്യൂറി റിപ്പോർട്ടിനെ തളളി സിപിഐ - അമിക്കസ് ക്യൂറി റിപ്പോർട്ട്
കേന്ദ്രസർക്കാരിൽ സർക്കാരിനൊപ്പം സംസ്ഥാന സർക്കാരിന്‍റെ കൂടി വിലയിരുത്തലാകും ലോക്സഭാ തെരഞ്ഞെടുപ്പ് എന്നും കാനം
കാനം രാജേന്ദ്രൻ
പ്രളയം സംബന്ധിച്ചുള്ള അമിക്കസ്ക്യൂറി റിപ്പോർട്ട് മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. റിപ്പോർട്ട് കോടതി വിധിയല്ല. ജുഡീഷ്യൽ അന്വേഷണം നടത്തി ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അമിക്കസ്ക്യൂറി ഒരു വക്കീൽ മാത്രമാണ് കോടതി വിധി വരട്ടെ എന്നും കാനം പറഞ്ഞു.