കേരളം

kerala

ETV Bharat / briefs

'ഗോഡ്സെ' പരാമര്‍ശത്തില്‍ കമല്‍ ഹാസന് മുന്‍കൂര്‍ ജാമ്യം - കമല്‍ ഹാസന്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്സെയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ കമല്‍ ഹാസനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയിരുന്നു.

'ഗോഡ്സെ' പരാമര്‍ശത്തില്‍ കമലിന് മുന്‍കൂര്‍ ജാമ്യം

By

Published : May 20, 2019, 1:31 PM IST

ചെന്നൈ: 'ഗോഡ്സെ' പരാമര്‍ശത്തില്‍ മക്കള്‍ നീതിമയ്യം പ്രസിഡന്‍റ് കമല്‍ ഹാസന് മുന്‍കൂര്‍ ജാമ്യം. ഈ കേസിന്‍റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പ്രസ്താവന പിന്‍വലിക്കില്ലെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കമല്‍ ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്സെയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ കമല്‍ ഹാസനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കമല്‍ ഹാസന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
ഗോഡ്സെയെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചതിനെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു.
'ഗോഡ്സെ തീവ്രവാദി' പരാമര്‍ശത്തിന് പിന്നാലെ കമല്‍ ഹാസനെതിരെ രണ്ട് തവണ ആക്രമണമുണ്ടായി. തെരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹത്തിന് നേരെ ഒരു വിഭാഗം ആളുകള്‍ ചീഞ്ഞമുട്ടയും കല്ലും ചെരിപ്പും എറിഞ്ഞു. സത്യത്തെ നിന്ദിക്കുന്ന തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കമല്‍ ഹാസന്‍ പ്രതികരിച്ചത്.

ABOUT THE AUTHOR

...view details