കൊച്ചി: വൈറ്റിലയിൽ സുരേഷ് കല്ലട ബസ് ജീവനക്കാർ യുവാക്കളെ മർദിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കൊല്ലം സ്വദേശി ഗിരിലാൽ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഒരു അറസ്റ്റ് കൂടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ബെംഗളൂരുവിലേക്കുള്ള സുരേഷ് കല്ലട ബസിലെ യാത്രക്കാരായ മൂന്ന് യുവാക്കൾ ഞായറാഴ്ച പുലർച്ചെയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. കേസിൽ നാല് ബസ് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ചിറയിൻകീഴ് മടവൂർ ജയേഷ് ഭവനത്തിൽ ജയേഷ് (25), രണ്ടാം പ്രതി കൊടകര ആനന്ദപുരം ആലത്തൂർ മണപ്പിള്ളിൽ ജിതിൻ (25), ആലപ്പുഴ സ്വദേശി രാജേഷ് (26), പുതുച്ചേരി കാരയ്ക്കൽ സ്വദേശി അൻവർ (38) എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം, പിടിച്ചുപറി, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കല്ലട ബസില്‍ യാത്രക്കാർക്ക് മർദ്ദനം: രണ്ട് പേർ കൂടി അറസ്റ്റിൽ - 2 പേർ കൂടി അറസ്റ്റിൽ
കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചും ബീയർ കുപ്പിയെറിഞ്ഞും വസ്ത്രങ്ങൾ വലിച്ചുകീറിയും ബസിൽ നടന്നത് നരനായാട്ട്. പൊലീസ് അലംഭാവം ഗുണ്ടകൾക്ക് തുണയായെന്ന് പരക്കെ ആക്ഷേപം നിലനിൽക്കുന്നുണ്ട്. ക്രൂരമർദനമേറ്റ് അവശനിലായ യുവാക്കൾ തമിഴ്നാട് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സുരേഷ് കല്ലട ബസ്
യുവാക്കൾ നേരിട്ടത് ക്രൂര മർദനം. കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചും ബീയർ കുപ്പിയെറിഞ്ഞും വസ്ത്രങ്ങൾ വലിച്ചുകീറിയും ബസിൽ നടന്നത് നരനായാട്ട്. പൊലീസ് അലംഭാവം ഗുണ്ടകൾക്ക് തുണയായെന്ന് പരക്കെ ആക്ഷേപം നിലനിൽക്കുന്നുണ്ട്. ക്രൂരമർദനമേറ്റ് അവശനിലായ യുവാക്കൾ തമിഴ്നാട് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.