കൊച്ചി:ക്വട്ടേഷന്‍ സംഘം ഒരാളെ വക വരുത്തിയതിന് സമാനമായിരുന്നു ബാലഭാസ്കര്‍ അപകടത്തിൽ പെട്ട സ്ഥലത്തെ സാഹചര്യമെന്ന് കലാഭവൻ സോബി ജോർജ്. വെളിപ്പെടുത്തലുകളുമായി മുന്നോട്ട് പോയാൽ ജീവൻ അപകടത്തിലാണെന്ന ഫോൺ കോൾ ലഭിച്ചുവെന്നും സോബി ജോർജ്ജ് ഇടിവി ഭാരതിനോട് പറഞ്ഞു.
EXCLUSIVE: ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍; ജീവന്‍ അപകടത്തിലെന്ന് സോബി - ബാലഭാസ്കർ
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായ വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍ സോബി ജോര്‍ജിന് ജീവന്‍ അപകടത്തിലാകുമെന്ന് അഞ്ജാത ഫോണ്‍ സന്ദേശം.
കലാഭവന്‍ സോബി
വെളിപ്പെടുത്തലിന് ശേഷം തന്നെ ആരോ പിന്തുടരുന്നതായി സംശയിക്കുന്നു. ഞാൻ കൊടുത്ത മൊഴി ക്രൈംബ്രാഞ്ച് കാര്യമായെടുത്തു. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട് എന്നാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇപ്പോൾ പറയുന്നില്ല. അപകടം ആസൂത്രിതമായിരുന്നുവെന്നതിൽ സംശയമില്ല. ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപെട്ട സംശയങ്ങൾ പങ്കുവച്ചപ്പോള്‍ പ്രകാശ് തമ്പി തന്നെ അവഹേളിക്കുകയായിരുന്നുവെന്നും സോബി ജോർജ്ജ് വ്യക്തമാക്കി.
Last Updated : Jun 11, 2019, 4:25 PM IST