കൊല്ലം: കടയ്ക്കല്‍ കൊലപാതകത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. തുടയന്നൂര്‍ വെളുന്തുറ മഞ്ജു വിലാസത്തില്‍ ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ണികൃഷ്ണനും പിതാവ് ശശിധരന്‍ പിള്ളയും ചേര്‍ന്ന് അയല്‍വാസിയായ രാധാകൃഷ്ണ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.
കടയ്ക്കൽ കൊലപാതകം; ഒന്നാം പ്രതി അറസ്റ്റില്‍ - Kollam
ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍റെ പിതാവ് ശശിധരന്‍ പിള്ള നേരത്തെ അറസ്റ്റിലായിരുന്നു.
ഉണ്ണികൃഷ്ണന്
ശശിധരൻ പിള്ളയെ കടയ്ക്കല്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന ഉണ്ണികൃഷ്ണന് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഉണ്ണികൃഷ്ണന്‍ നിലമേല്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കടയ്ക്കല്‍ സിഐ തന്‍സീം അബ്ദുള്‍ സമദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Last Updated : May 15, 2019, 6:10 PM IST