കേരളം

kerala

ETV Bharat / briefs

സ്‌റ്റൈപ്പൻഡ് വർധനവ് ആവശ്യപ്പെട്ട് നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക് - വർധനവ്

2016 ൽ നിശ്ചയിച്ച 13900 രൂപയാണ് ഇപ്പോഴും സ്റ്റൈപ്പൻഡ്. വർധനവ് ആവശ്യപ്പെട്ട് പലതവണ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം

 junior nurses വർധനവ് സ്‌റ്റൈപ്പൻഡ് Mapping* Briefs>Brief News
junior nurses വർധനവ് സ്‌റ്റൈപ്പൻഡ് Mapping* Briefs>Brief News

By

Published : Aug 20, 2020, 11:29 AM IST

തിരുവനന്തപുരം: സ്‌റ്റൈപ്പൻഡ് വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ജൂനിയർ നഴ്സുമാർ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാരിപ്പള്ളി, തൃശൂർ, കോഴിക്കോട് എന്നീ മെഡിക്കൽ കോളജുകളിലെ 375 ജൂനിയർ നഴ്സുമാർ നാളെ പ്രതിഷേധിക്കും.

2016ൽ നിശ്ചയിച്ച 13900 രൂപയാണ് ഇപ്പോഴും സ്റ്റൈപ്പൻഡ്. വർധനവ് ആവശ്യപ്പെട്ട് പലതവണ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. നടപടിയുണ്ടാകാത്തതിനാൽ ഈ മാസം എട്ടിന് കരിദിനം ആചരിക്കുകയും ഒൻപതിന് ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. നിരന്തരം ശ്രദ്ധയിൽ പെടുത്തിയിട്ടും സർക്കാർ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതെന്ന് സി.എൻ.എസ് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു.

ABOUT THE AUTHOR

...view details