ശ്രീനഗര്‍:പുൽവാമ തീവ്രവാദികളും സൈനികരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞു. പുൽവാമ സ്വദേശി നസീർ പണ്ഡിത്ത്, പാകിസ്ഥാൻ സ്വദേശി ഖാലിദ്, ഷോപിയാൻ സ്വദേശി ഉമർ മിറു എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഒരു സൈനിക ഉദ്യോഗസ്ഥനും ഒരു പ്രദേശവാസിക്കും ജീവൻ നഷ്ടപ്പെട്ടു.
പുൽവാമയിൽ ഏറ്റുമുട്ടല്‍; തീവ്രവാദികളെ തിരിച്ചറിഞ്ഞു - പാകിസ്ഥാൻ
ഏറ്റുമുട്ടിലില്‍ ഇതു വരെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് തീവ്രവാദികളും ഒരു സൈനികനും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്
പുൽവാമയിൽ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ വധിച്ചു
ഇന്ന് രാവിലെയാണ് പുല്‍വാമ ജില്ലയിലെ ദലിപോറ മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് സൈന്യം വധിച്ചത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന ഭീകരര്‍ ഒളിച്ചിരുന്ന വീട് വളയുകയായിരുന്നു.