കേരളം

kerala

ETV Bharat / briefs

ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഓട്ടോറിക്ഷാ തൊഴിലാളികളുടെ കൂട്ടായ്മ

ഒരു വർഷമായി മരങ്ങാട്ടുപള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ പ്രഭാത ഭക്ഷണം നൽകുന്നത് ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഇവര്‍ നേതൃത്വം നല്‍കുന്നത്.

സ്നേഹധാര

By

Published : May 5, 2019, 4:11 PM IST

Updated : May 5, 2019, 7:21 PM IST

ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ മാതൃകയാവുകയാണ് പാലാ മരങ്ങാട്ടുപള്ളിയിലെ ഓട്ടോഡ്രൈവർമാരുടെ കൂട്ടായ്മയായ സ്നേഹധാര. വൃത്തിഹീനമായ പൊതുസ്ഥലങ്ങള്‍ കണ്ടുമടുത്ത മലയാളികളുടെ കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചകളാണ് മരങ്ങാട്ടുപള്ളിയിൽ ഓട്ടോഡ്രൈവർമാർ ഒരുക്കിയിരിക്കുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഓട്ടോറിക്ഷാ തൊഴിലാളികളുടെ കൂട്ടായ്മ

വഴിയോര പ്രദേശത്ത് പൂച്ചെടികള്‍ നട്ട് വളര്‍ത്തുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഇവരുടെ പ്രവർത്തനങ്ങൾ. പല സന്നദ്ധ പ്രവർത്തനങ്ങൾക്കും ഈ ഓട്ടോ ബ്രദേഴ്സ് മുന്നിട്ടിറങ്ങുന്നുണ്ട്. വാഹനത്തിൽ കാണുന്ന ഈ ചാരിറ്റി ബോക്സ് ആണ് ഇവരുടെ വരുമാനമാർഗ്ഗം. ഓരോരുത്തരും 10 രൂപ വച്ച് ദിവസവും തങ്ങളുടെ ബോക്സിൽ നിക്ഷേപിക്കും. മാസാവസാനം എല്ലാവരിൽ നിന്നും പണം ശേഖരിക്കും. ഒരു വർഷമായി മരങ്ങാട്ടുപള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ പ്രഭാത ഭക്ഷണം നൽകുന്നത് ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഇവര്‍ നേതൃത്വം നല്‍കുന്നത്. മരങ്ങാട്ടുപള്ളി ജങ്ഷനില്‍ ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകുന്നതും സ്നേഹധാരയാണ്.

Last Updated : May 5, 2019, 7:21 PM IST

ABOUT THE AUTHOR

...view details