റാഞ്ചി: അയല്‍വാസിയായ പതിമൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് പ്രത്യേക പോക്സോ കോടതി. രണ്ട് വര്‍ഷം മുമ്പ് ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശിശുപാല്‍ മഹ്തോണ്ടിനെയാണ് കോടതി ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവുമുള്ള വകുപ്പുകളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയത്. കൂടാതെ 35000 രൂപ പിഴയും ചുമത്തി.
പതിമൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം - rape news
ശിശുപാല്‍ മഹ്തോണ്ടിനെയാണ് കോടതി ശിക്ഷിച്ചത്. കൂടാതെ 35000 രൂപ പിഴയും ചുമത്തി
rape
2018 നവംബര്‍ 15ന് നേച്ചര്‍ കോളില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയി ബലിയാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ഥലത്തുവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.