കേരളം

kerala

ETV Bharat / briefs

ജെറ്റ് എയര്‍വേയ്സില്‍ നിന്ന് ഇത്തിഹാദും ഹിന്ദുജാ ഗ്രൂപ്പും പിന്‍മാറി - ഇത്തിഹാദ്

നിലവില്‍ ജെറ്റില്‍ നിക്ഷേപം നടത്താന്‍ അനുകൂല സാഹചര്യമല്ലെന്നാണ് ഇരു കമ്പനികളുടെയും വിലയിരുത്തല്‍.

ജെറ്റ് എയര്‍വേയ്സ്

By

Published : Jun 11, 2019, 7:58 PM IST

മുംബൈ: സാമ്പത്തിക ബാധ്യത മൂലം താല്‍ക്കാലികമായി സര്‍വ്വീസ് അവസാനിപ്പിച്ച ജെറ്റ് എയര്‍വേയിന്‍റെ പുനപ്രവര്‍ത്തനത്തിനായി നിക്ഷേപിക്കാനുള്ള പദ്ധതിയില്‍ നിന്ന് ഇത്തിഹാദ് എയര്‍ലൈന്‍സും ഹിന്ദുജാ ഗ്രൂപ്പും പിന്‍മാറി. നിക്ഷേപിക്കുന്നതുമായി സംബന്ധിച്ച് ചില നിബന്ധനകള്‍ കഴിഞ്ഞ ദിവസം ഇത്തിഹാദ് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു കമ്പനികളുടെയും പിന്‍മാറ്റം.

നിലവില്‍ ജെറ്റ് എയര്‍വേയ്സില്‍ നിക്ഷേപം നടത്താന്‍ അനുകൂല സാഹചര്യമല്ലെന്നാണ് ഇരു കമ്പനികളുടെയും വിലയിരുത്തല്‍. ജെറ്റ് എയര്‍വേയ്സ് സ്ഥാപകനായ നരേഷ് ഗോയലിനെതിരെ സര്‍ക്കാര്‍ സാമ്പത്തിക അന്വേഷണം നടത്തുന്നതും കമ്പനികളെ അകറ്റാന്‍ കാരണമായി എന്നാണ് ബിഡ്ഡര്‍മാര്‍ കണക്കാക്കുന്നത്. 24 ശതമാനം ഓഹരികളായിരുന്നു ഇരു കമ്പനികളും കൈവശം വെച്ചിരുന്നത്.

ABOUT THE AUTHOR

...view details