കേരളം

kerala

ETV Bharat / briefs

ജെറ്റ് എയര്‍വെയ്സിന്‍റെ ലേലം എത്രയും പെട്ടെന്ന് പൂര്‍ത്തിയാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി

വിമാനകമ്പനിയുടെ ലേലം അഞ്ചാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര ധന മന്ത്രി ഉറപ്പ് നല്‍കി. ശമ്പളത്തിന്‍റെ കാര്യത്തില്‍ ബാങ്കുകളുമായി നേരിട്ട് സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജെറ്റ് എയര്‍വെയ്സിന്‍റെ ലേലം എത്രയും പെട്ടെന്ന് പൂര്‍ത്തിയാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി

By

Published : Apr 21, 2019, 1:00 PM IST

മുടങ്ങി കിടക്കുന്ന ശമ്പളം എത്രയും വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്സ് ജീനവക്കാര്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കണ്ടു. വിമാനകമ്പനിയുടെ ലേലം അഞ്ചാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു. ഇടക്കാലാശ്വാസമായി ശമ്പളം വിതരണം ചെയ്യാന്‍ അവസരമൊരുക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര ധനമന്ത്രി സുധിര്‍ മുംഗാതിവറിന്‍റെ സാനിധ്യത്തിലായിരുന്നു കൂടിക്കാഴ്ച്ച. ശമ്പളത്തിന്‍റെ കാര്യത്തില്‍ ബാങ്കുകളുമായി നേരിട്ട് സംസാരിക്കാമെന്ന് അരുണ്‍ ജെയ്റ്റ്ലി ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കി.
ജെറ്റ് എയര്‍വെയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അമിത് അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്കെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സ് പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ 20000 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. നാലുമാസമായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല.

ABOUT THE AUTHOR

...view details