ജെറ്റ് എയര്‍വേയ്സിന്‍റെ തിരിച്ചുവരവ് സാധ്യതകള്‍ മങ്ങുന്നു. കമ്പനി താല്‍ക്കാലികമായി അടച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ആരും ബിഡ് സമര്‍പ്പിക്കാന്‍ എത്താത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി വീണ്ടും രൂക്ഷമായിരിക്കുന്നത്. സ്ഥിതി ഇനിയും തുടര്‍ന്നാല്‍ സര്‍ക്കാര്‍ കമ്പനിക്കെതിരെ പാപ്പർ നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഓര്‍മ്മയാകുമോ ജെറ്റ് എയര്‍വേയ്സ് ? - പാപ്പര്‍
ബിഡ് സമര്‍പ്പിക്കാന്‍ ആരും എത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ പാപ്പർ നടപടിയിലേക്ക് നീങ്ങിയേക്കും
ജെറ്റ് എയര്‍വേസ് വീണ്ടും സജീവമാകാന്‍ സാധ്യത കുറവാണെന്ന് ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടതായി കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിക്ഷേപകര്‍ മുന്നോട്ട് വന്നാല്‍ മാത്രമാണ് കമ്പനിക്ക് ഇനി നിലനില്‍പ്പുള്ളത്. നിലവില്‍ താല്‍ക്കാലിക വ്യവസ്ഥയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
ഏകദേശം 120 കോടി ഡോളറിനടുത്താണ് ജെറ്റ് എയര്‍വേസിന് കടബാധ്യതയുള്ളത്. ബാധ്യത വര്‍ധിക്കാതിരിക്കാന്‍ ഏപ്രില്‍ 17ന് കമ്പനി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.