കേരളം

kerala

ETV Bharat / briefs

യുഎൻഎയിലെ സാമ്പത്തിക ക്രമക്കേട് : ജാസ്മിൻ ഷാക്കെതിരെ കേസെടുക്കാൻ നിർദേശം - ജാസ്മിൻ ഷാ

യുഎൻഎയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയിൽ കേസെടുക്കാനാണ് ഡിജിപി ലോകനാഥ് ബെഹ്റ നിർദേശം നൽകിയത്

ജാസ്മിൻ ഷാക്കെതിരെ കേസെടുക്കും; ലോകനാഥ് ബെഹ്റ

By

Published : Jun 11, 2019, 3:26 AM IST

തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മുൻ പ്രസിഡന്‍റ് ജാസ്മിൻ ഷാക്കെതിരെ കേസെടുക്കാൻ നിർദേശം. യുഎൻഎയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയിൽ കേസെടുക്കാനാണ് ഡിജിപി ലോകനാഥ് ബെഹ്റ നിർദേശം നൽകിയത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ ശുപാർശയിലാണ് ഉത്തരവ്. ജാസ്മിൻ ഷാ മൂന്നരക്കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് പരാതി. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചുള്ള രേഖകളുടെ ഫോറൻസിക് പരിശോധന ഉടന്‍ നടത്തും. നിലവിലെ അന്വേഷണത്തോട് ജാസ്മിൻ ഷാ സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കേസ് ഇന്ന് രജിസ്റ്റർ ചെയ്യും.

ABOUT THE AUTHOR

...view details