ടോക്കിയോ : 12നും 15നും ഇടയിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്‌സിന് ഉപയോഗ അനുമതി നൽകുമെന്ന് ജപ്പാൻ ആരോഗ്യ മന്ത്രാലയം. 16നും അതിൽ കൂടുതൽ പ്രായമുള്ളവർക്കും വാക്സിന്‍ നല്‍കുന്നത് കൂടാതെ 12നും 15നും ഇടയിലുള്ളവര്‍ക്കും സൗജന്യമായി നൽകാൻ തിങ്കളാഴ്ച ചേരുന്ന യോഗം നടപടിയെടുക്കും. ജപ്പാനിലെ ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസ് ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഫൈസർ ചെറുപ്പക്കാർക്കുള്ള വാക്‌സിൻ വിപുലീകരിക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിൽ അംഗീകാരമുള്ള സംഭരണ കാലയളവ് നീട്ടുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
12 നും 15 നും ഇടയിലുള്ളവര്‍ക്ക് ഫൈസർ വാക്‌സിന് അനുമതി നൽകുമെന്ന് ജപ്പാന്‍ - Pfizer COVID-19 vaccine
18 വയസിന് മുകളിലുള്ളവർക്കായി മോഡേണയുടെ വാക്സിൻ ഈ മാസം ആദ്യം ജപ്പാൻ അംഗീകരിച്ചിരുന്നു.
Also Read:കൊവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ ആശ്രിതർക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ജി.എസ്.ടി.എ
12നും 15നും ഇടയിൽ പ്രായമുള്ള 2,260 കുട്ടികളില്‍ ക്ലിനിക്കൽ ട്രയൽ നടത്തിയിട്ടുണ്ട്. ഫെബ്രുവരിയിൽ ജപ്പാൻ സർക്കാർ ഫൈസർ വാക്സിൻ അംഗീകരിക്കുകയും ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിന്‍ നൽകുകയും ചെയ്തു. പ്രായമായവർക്കുള്ള വാക്‌സിനേഷൻ ജപ്പാനിൽ ഏപ്രിലിലാണ് തുടങ്ങിയത്. 97 ദശലക്ഷം ആളുകൾക്ക് ആവശ്യമായ ഫൈസർ വാക്സിനുകൾ രാജ്യത്ത് ലഭ്യമാണ്. 18 വയസിന് മുകളിലുള്ളവർക്കായി മോഡേണയുടെ വാക്സിൻ ഈ മാസം ആദ്യം ജപ്പാൻ അംഗീകരിച്ചിരുന്നു.