ടോക്കിയോ: ജപ്പാന്‍ ആരോഗ്യമന്ത്രാലയം ടോക്കിയോ ഉള്‍പ്പടെയുള്ള മൂന്ന് മേഖലകളില്‍ ആന്‍റിബോഡി പരിശോധനക്കായി ജനങ്ങളില്‍ നിന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ചു. കൊവിഡില്‍ നിന്നും രോഗവിമുക്തി നേടിയവരിലാണ് പരിശോധന നടത്തുന്നത്.
ആന്‍റിബോഡി പരിശോനക്കായി രക്തസാമ്പിളുകള്‍ ശേഖരിച്ച് ജപ്പാന്‍ - JAPAN CORONA VIRUS
കൊവിഡില്‍ നിന്നും രോഗവിമുക്തി നേടിയവരിലാണ് പരിശോധന നടത്തുന്നത്.
ANTIBODY
ടോക്കിയോയിൽ നിന്നും ഒസാക്കയിൽ നിന്നും 20 വയസോ അതിൽ കൂടുതലോ പ്രായമുള്ള ക്രമരഹിതമായി തെരഞ്ഞെടുത്ത 10,000 ആളുകളിൽ ജപ്പാനിലെ ഏറ്റവും കൂടുതൽ രോഗം ബാധിച്ച രണ്ട് മേഖലകളെ പ്രതിനിധീകരിച്ചാണ് പരിശോധന നടത്തുന്നത്. രാജ്യത്തിന്‍റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മിയാഗിയിലാണ് ഏറ്റവും കുറവ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ മൂവായിരത്തോളം രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ഫലം ജൂണ്‍ അവസാനത്തോടെ ലഭിക്കും.