കണ്ണൂർ: തൊട്ടിൽപ്പാലം ജനമൈത്രി പൊലീസ് കുറ്റ്യാടി ചുരത്തിൽ വൃക്ഷത്തൈകൾ നട്ട് പിടിപ്പിച്ച് മാതൃകയായി. നാദാപുരം ഡിവൈഎസ്പി പ്രിൻസ് എബ്രഹാം, കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മാ ജോർജ് എന്നിവർ ചേർന്ന് തൈ നടീൽ ഉദ്ഘാടനം നിർവഹിച്ചു. ചാത്തൻകോട്ട് നട ഹൈസ്കൂൾ സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകളും മരത്തൈകൾ നടുന്നതിൽ പൊലീസിനൊപ്പം പങ്കുചേർന്നു. കണിക്കൊന്ന, അരയാൽ, പൂവരശ്, പേര തുടങ്ങിയുടെ തൈകളാണ് നട്ടുപിടിപ്പിച്ചത്. തൈകൾക്ക് ചുറ്റും വേലിയും ഒരുക്കി.
കുറ്റ്യാടി ചുരത്തിൽ വൃക്ഷത്തൈകൾ നട്ട് പിടിപ്പിച്ച് ജനമൈത്രി പൊലീസ്
കണിക്കൊന്ന, അരയാൽ, പൂവരശ്, പേര തുടങ്ങിയവയുടെ തൈകളാണ് നട്ടുപിടിപ്പിച്ചത്. തൈകൾക്ക് ചുറ്റും വേലിയും ഒരുക്കിയിട്ടുണ്ട്.
police
ചുരത്തിന്‍റെ സൗന്ദര്യം വർധിപ്പിക്കുന്നതിന് സഹായകരമാവുന്ന രീതിയിലാണ് തൈകൾ വെച്ചുപിടിപ്പിച്ചത്. മരത്തിന്‍റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും നിരീക്ഷിച്ചു കൊണ്ട് ഇവ സംരക്ഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
Last Updated : Jun 9, 2019, 7:19 PM IST