കേരളം

kerala

ETV Bharat / briefs

ജാമിഅ മിലിയ ഇസ്‌ലാമിയ; ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒളിമങ്ങാത്ത ഏട്‌ - സ്വാതന്ത്ര്യ സമരം

ഡോക്‌ടർ മുഖ്‌താർ അഹമ്മദ് അൻസാരിയും ഹക്കിം അജ്‌മൽ ഖാനും ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളികളുടെ ആരോഗ്യ സംരക്ഷണത്തിലൂടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുന്നണി പോരാളികളായി മാറി

Jamia Millia Islamia University  non-cooperation movement  Dr Mukhtar Ahmed Ansari  Hakim Ajmal Khan  75 years of Independence  ഡോക്‌ടർ മുഖ്‌താർ അഹമ്മദ് അൻസാരി  Independence day  freedom fight  ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളികള്‍  ഇന്ത്യൻ സ്വാതന്ത്ര്യ സമരം  സ്വാതന്ത്ര്യ സമരം  ജാമിയ മിലിയ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി
ജാമിയ മിലിയ ഇസ്‌ലാമിയ; ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒളിമങ്ങാത്ത ഏട്‌

By

Published : Oct 30, 2021, 11:53 AM IST

Updated : Oct 31, 2021, 11:15 AM IST

ന്യൂഡല്‍ഹി: ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരായ നിസഹകരണ പ്രസ്ഥാനത്തിനുള്ള മഹാത്മാഗാന്ധിയുടെ ആഹ്വാനത്തിൽ നിന്നാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ സർവകലാശാലകളിലൊന്നായ ജാമിഅ മിലിയ ഇസ്‌ലാമിയയുടെ പിറവി. 1920 ഒക്‌ടോബർ 29-ന് സ്ഥാപിതമായ ഈ സർവകലാശാല ഒരു നൂറ്റാണ്ട് പിന്നിടുകയും രാജ്യത്തിന്‍റെ സാമൂഹിക-രാഷ്‌ട്രീയ വ്യവഹാരങ്ങളിൽ പ്രസക്തമായ പങ്ക് വഹിക്കുകയും ചെയ്‌തു. ഗാന്ധിയൻ നിസഹകരണ പ്രസ്ഥാനത്തിന്‍റെ മോഹന ബാക്കിപത്രം എന്നാണ് ജവഹർലാൽ നെഹ്‌റു ഇതിനെ വിശേഷിപ്പിച്ചത്.

ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം ആഘോഷിക്കുമ്പോൾ ഈ ചരിത്ര താളുകള്‍ മറിച്ചു നോക്കുകയും ജാമിഅയുടെ സ്ഥാപക അംഗങ്ങളായ ഡോ മുക്താർ അഹമ്മദ് അൻസാരി (എംഎ അൻസാരി), ഹക്കിം അജ്‌മൽ ഖാൻ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ജെഎംയു സ്ഥാപിച്ചു എന്നതില്‍ തീരുന്നതല്ല ഇവര്‍ ഇരുവരും സ്വാതന്ത്ര്യ സമരത്തിന്‌ നല്‍കിയ സംഭാവനകള്‍. പ്രക്ഷോഭകാരികളെയും വിപ്ലവകാരികളെയും ചികിത്സിച്ചു കൊണ്ട് അവര്‍ സ്വാതന്ത്ര്യ സമരത്തിന് നിരന്തരമായ പിന്തുണ നൽകി.

ജാമിഅ മിലിയ ഇസ്‌ലാമിയ; ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒളിമങ്ങാത്ത ഏട്‌

1928 മുതൽ 1936 വരെ ജെഎംയുവിന്‍റെ വൈസ് ചാൻസലറായി ഡോ. അൻസാരി സേവനമനുഷ്‌ഠിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട സ്വാതന്ത്ര്യ സമര സേനാനികളുടെ ആശ്രയമായി അദ്ദേഹം മാറി. ആരോഗ്യ സംരക്ഷണത്തിലൂടെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിൽ ഡോ.എം.എ അൻസാരി പ്രധാന പങ്കുവഹിച്ചതായി ചരിത്രകാരൻ സൊഹൈൽ ഹാഷ്‌മി പറഞ്ഞു.

എം.എ അന്‍സാരി എന്ന ശസ്‌ത്രക്രിയാ വിദഗ്‌ധന്‍

അക്കാലത്ത്, മൂന്ന് മികച്ച ശസ്‌ത്രക്രിയാ വിദഗ്‌ധർ ഇന്ത്യയിൽ പ്രശസ്‌തരായിരുന്നു. അതില്‍ ഒരാള്‍ ഡൽഹിയിലെ ഡോ. മുഖ്‌താർ അഹമ്മദ് അൻസാരി ആയിരുന്നു. ഡൽഹിയിലെ ദര്യഗഞ്ചിൽ, ഡോ.എം.എ.അൻസാരിക്ക് ഒരു വലിയ വീട് ഉണ്ടായിരുന്നു. അവിടെയായിരുന്നു ഡൽഹിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത പ്രധാന പ്രതിനിധികൾ വന്നു താമസിച്ചിരുന്നത്‌.

നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ഡോ. അൻസാരിയുടെ ചികിത്സയ്ക്കായി വരാറുണ്ടെന്നും അവർക്ക് തന്‍റെ വീട്ടിൽ അഭയം നൽകാറുണ്ടെന്നും ഹാഷ്‌മി ഓർമിച്ചെടുത്തു. വ്യത്യസ്‌ത ആശയങ്ങളുള്ള സ്വാതന്ത്ര്യ സമര സേനാനികൾ, അത് കോൺഗ്രസോ സോഷ്യലിസ്‌റ്റോ കമ്മ്യൂണിസ്‌റ്റോ ഒളിപ്പോരാളികളോ ആരുമാവട്ടെ, എല്ലാവരും ഡോക്‌ടർ അൻസാരിയുടെ അടുത്ത് വന്ന് അദ്ദേഹത്തിന്‍റെ വീട്ടിൽ അഭയം പ്രാപിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനികൾ ഡൽഹിയിൽ വരുമ്പോൾ അവരുടെ രാജാവ് ആരാണെന്ന് മഹാത്മാഗാന്ധി ചോദിക്കാറുണ്ടെന്നും ആളുകൾ ഡോ. അൻസാരിയുടെ പേര് പറയാറുണ്ടെന്നും ഹാഷ്‌മി കൂട്ടിച്ചേര്‍ത്തു.

നിസഹകരണ പ്രസ്ഥാനം

1920-ലാണ്‌ നിസഹകരണ പ്രസ്ഥാനം ആരംഭിക്കുന്നത്‌. ഷൗക്കത്ത് അലി, മുഹമ്മദ് അലി, മൗലാന അബ്‌ദുല്‍ കലാം ആസാദ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഗാന്ധിജിയോടൊപ്പം ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ കലാപം നടത്തി. ബ്രിട്ടീഷുകാർ പിന്തുണയ്ക്കുന്നതോ നടത്തുന്നതോ ആയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിന് മറുപടിയായി ഒരു കൂട്ടം ദേശീയവാദികളായ അധ്യാപകരും വിദ്യാർഥികളും അലിഗഢ് മുസ്‌ലിം സർവകലാശാലയിൽ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ അതിൽ മൗലാന മെഹ്മൂദ് ഹസൻ, മൗലാന മുഹമ്മദ് അലി, ഹക്കിം അജ്‌മൽ ഖാൻ, ഡോ. മുക്താർ അഹമ്മദ് അൻസാരി, അബ്‌ദുല്‍ മജീദ് ഖ്വാജ എന്നിവരും ഉണ്ടായിരുന്നു.

തുടക്കത്തിൽ വാടക കെട്ടിടത്തിലാണ് ക്ലാസുകള്‍ ആരംഭിച്ചത്. കുറച്ച് വർഷങ്ങൾക്ക് ശേഷം ഹക്കിം അജ്‌മൽ ഖാൻ, ഡോ. മുഖ്‌താർ അഹമ്മദ് അൻസാരി, അബ്‌ദുല്‍ മജീദ് ഖ്വാജ എന്നിവർ ഗാന്ധിയുടെ പിന്തുണയോടെ 1925-ൽ ജാമിഅയെ ന്യൂഡൽഹിയിലെ കരോൾ ബാഗിലേക്ക് മാറ്റി. ജാമിഅയുമായി മുന്നോട്ട്‌ പോവുക. അതിന്‍റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയുണ്ടെങ്കില്‍ ഒരു ഭിക്ഷപാത്രവുമായി യാചിക്കാന്‍ ഇറങ്ങാന്‍ ഞാന്‍ തയാറാണെന്നായിരുന്നു ഗാന്ധിജി അന്ന്‌ പറഞ്ഞത്‌.

അന്ന്‌ ചെലവിന്‍റെ ഭൂരിഭാഗവും വഹിച്ചത്‌ ഹക്കിം അജ്‌മൽ ഖാൻ ആയിരുന്നു. ബ്രിട്ടീഷുകാർ നൽകിയ പണ്ഡിത പദവി അജ്‌മൽ ഖാൻ തിരികെ നൽകി. അജ്‌മൽ ഖാനോടുള്ള ആദരസൂചകമായി ഇന്ത്യക്കാർ അദ്ദേഹത്തിന് മസിഹ്-ഉൽ-മുൽക്ക് എന്ന പദവി നൽകി.

അജ്‌മൽ ഖാന്‍റെ പിതാവ് ബല്ലിമാരനിലെ ഷരീഫ് മൻസിലിൽ ഒരു ആശുപത്രി നിർമിച്ചിരുന്നു. എന്നാൽ ക്രമേണ ഷരീഫ് മൻസിൽ കോൺഗ്രസ് ഓഫീസായി മാറുകയും ഡൽഹിയിലെ എല്ലാ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗങ്ങളും അവിടെ നടക്കുകയും ചെയ്‌തു. ജാമിഅയിലെ ജാമിഅ പ്രസ്, മക്തബ, ലൈബ്രറി എന്നിവ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും പിന്നീട് പുതിയ കാമ്പസിലേക്ക് മാറ്റി.

1927-ൽ അജ്‌മൽ ഖാൻ അന്തരിച്ചു. ജാമിഅ സാമ്പത്തികമായി പ്രതിസന്ധിയിലായി. 1934-ൽ ഡോ.അൻസാരി അന്തരിക്കുകയും ജാമിഅയുടെ മണ്ണിൽ ഇരുവരും അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഡോ.അൻസാരിയുടെ സംഭാവനകൾ ജാമിഅയിൽ നിന്നും തലമുറകളായി പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളിലൂടെ ഇന്നും കൈമാറ്റം ചെയ്യപ്പെടുന്നു.

Last Updated : Oct 31, 2021, 11:15 AM IST

ABOUT THE AUTHOR

...view details