കേരളം

kerala

ETV Bharat / briefs

ബിജെപി തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നു: മമത ബാനര്‍ജി - മമതാ ബാനര്‍ജി

ഫേസ്ബുക്ക് പേജിലൂടെയാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ ആരോപണം

'ജയ് ശ്രീറാം'; ബിജെപി വിദ്വേഷം പ്രചരിപ്പിക്കുന്നെന്ന് മമത

By

Published : Jun 2, 2019, 10:38 PM IST

കൊല്‍ക്കത്ത:ബിജെപി ജയ് ശ്രീറാം ഉപയോഗിക്കുന്നത് പാര്‍ട്ടി മുദ്രാവാക്യമായിട്ടാണെന്ന ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമത ഇക്കാര്യം പറഞ്ഞത്. 'ചില ബിജെപി അനുകൂലികള്‍ ബിജെപി അക്കൗണ്ടുകളിലൂടെയും വ്യാജ വീഡിയോകളിലൂടെയും വാര്‍ത്തകളിലൂടെയും തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങളിലൂടെയും വിദ്വേഷത്തിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. സത്യവും യാഥാര്‍ഥ്യവും അടിച്ചമര്‍ത്താനും ആശയക്കുഴപ്പം ഉണ്ടാക്കാനും വേണ്ടിയാണിതെന്നും' മമത കുറ്റപ്പെടുത്തി.
ജയ് ശ്രീറാം വിളികളുമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ മമത ബാനര്‍ജി രോഷാകുലയായ സംഭവത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ പത്തുലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമത ബാനര്‍ജിക്ക് അയച്ചു തുടങ്ങി. കാര്‍ഡുകള്‍ അയക്കുന്ന പത്തുലക്ഷം പേരെയും അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം.

ABOUT THE AUTHOR

...view details