ബഹുസ്വരതയുടെ സന്ദേശവുമായി ഇന്ത്യന്‍ ആര്‍മിയുടെ ഇഫ്താര്‍ വിരുന്ന്
ആര്‍മി ആസ്ഥാനത്ത് സംഘടിപ്പിച്ച വിരുന്നില്‍ വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ പങ്കെടുത്തു
ani
ദോഡ: വിശുദ്ധ റമദാനില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ഇന്ത്യന്‍ ആര്‍മി. ജമ്മുവിലെ ആര്‍മി ആസ്ഥാനത്തായിരുന്നു ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. മതത്തിന്‍റെ അതിര്‍ത്തികള്‍ ഭേദിച്ച് ഒത്തുചേര്‍ന്ന വിരുന്നില്‍ വിവിധ ജില്ലാ ഓഫീസര്‍മാര്‍, സിവില്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ മതവിഭാഗങ്ങളുടെ സ്നേഹസംഗമമായി ഇഫ്താര്‍ വിരുന്ന് മാറി. നോമ്പുതുറക്ക് മുമ്പ് നടന്ന പ്രാര്‍ഥനായോഗത്തിലും എല്ലാവരും പങ്കെടുത്തു.