ദേശീയ പതാക ഉയര്‍ത്തണം; ജമ്മു കശ്മീരില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം - jammu kashmir
ജമ്മു കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഒപ്പം സംസ്ഥാന പതാകയും ഉയര്‍ത്താറുണ്ട്. പ്രതിഷേധത്തിന് പിന്നാലെ കോളേജ് മാനേജ്മെന്‍റ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടു.
ജമ്മു കാശ്മീരിലെ കിഷ്ത്വറില്‍ കോളജ് ക്യാംപസില്‍ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കാത്ത മാനേജ്മെന്‍റിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഗവണ്‍മെന്‍റ് ഡിഗ്രി കോളേജിലെ വിദ്യാര്‍ഥികളാണ് കോളജ് കവാടത്തില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ആവശ്യം നിരസിച്ച പ്രിന്‍സിപ്പാളിനെതിരെ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇവര്‍ കോളേജ് കവാടത്തില്‍ പതാക ഉയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ക്യാംപസില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ തന്നെ സമീപിച്ചുവെന്നും മാനേജ്മെന്‍റുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്ന് വ്യക്തമാക്കിയെന്നും പ്രിന്‍സിപ്പാള്‍ പവന്‍ കുമാര്‍ വര്‍മ പറഞ്ഞു. എന്നാല്‍ ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനമെടുക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും കോളജ് കവാടത്തില്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കാശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഒപ്പം സംസ്ഥാന പതാകയും ഉയര്‍ത്താറുണ്ട്. വിദ്യാര്‍ഥികള്‍ക്കൊപ്പം കോളേജിന് പുറത്തുള്ളവരും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തെന്നും ആരോപണമുണ്ട്.