ജറുസലേം: ഗാസ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രായേല്‍. പലസ്തീൻ, തെക്കൻ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇതിനു പിന്നാലെയാണ് ഇസ്ലാമിക് ഗ്രൂപ്പായ ഹമാസിന്‍റെ സൈനിക കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചത്. രണ്ട് സംഭവങ്ങളിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഇല്ല. സംഭവത്തിൽ പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളൊന്നും റോക്കറ്റ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഗാസ - ഇസ്രയേൽ സംഘർഷം രൂക്ഷം; ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം - ഇസ്ലാമിക് ഗ്രൂപ്പായ ഹമാസിനായി
പലസ്തീൻ, തെക്കൻ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇതിനു പിന്നാലെയാണ് ഇസ്ലാമിക് ഗ്രൂപ്പായ ഹമാസിന്‍റെ സൈനിക കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചത്
ഗാസ - ഇസ്രായേൽ സംഘർഷം രൂക്ഷം; ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം
അധിനിവേശ വെസ്റ്റ് ബാങ്കിന്‍റെ ചില ഭാഗങ്ങൾ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പദ്ധതികളെക്കുറിച്ച് ഹമാസ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലില്‍ റോക്കറ്റുകൾ പതിച്ചത്. തന്ത്ര പ്രാധാന്യമുള്ള ജോർദാൻ വാലി ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിനായുള്ള ഇസ്രയേലിന്‍റെ പദ്ധതികളെച്ചൊല്ലി പലസ്തീൻ പ്രദേശങ്ങളിൽ സംഘർഷം രൂക്ഷമാവുകയാണ്. 2020ന്‍റെ ആദ്യ പകുതിയിൽ ഹമാസ് അക്രമങ്ങൾനിർത്തിയതിനാൽ ഗാസ-ഇസ്രായേൽ അതിർത്തി ശാന്തമായിരുന്നു.