കൊല്ലം: ഇസ്ലാമിക് സ്റ്റേറ്റിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിന്‍റെ വീട്ടില്‍ അന്വേഷണ ഏജൻസികള്‍ പരിശോധന നടത്തി. ഓച്ചിറ പൊലീസിന്‍റെ സഹായത്തോടെ ദേശീയ അന്വേഷണ ഏജന്‍സിയും ഇന്‍റലിജന്‍സും നടത്തിയ പരിശോധനയില്‍ ഫൈസലിന്‍റെ ഐഎസ് ബന്ധം തെളിയിക്കുന്ന രേഖകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. ചങ്ങന്‍കുളങ്ങര വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസല്‍ കേസില്‍ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ 18-ാം പ്രതിയാണ്.
ഐഎസ് റിക്രൂട്ട്മെന്‍റ്; ഓച്ചിറ സ്വദേശിയുടെ വീട്ടില്‍ പരിശോധന - national investigation agency
കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറില്‍ നിന്നാണ് മുഹമ്മദ് ഫൈസലിന്‍റെ പങ്കിനെക്കുറിച്ച് എന്‍ഐഎക്ക് വിവരം ലഭിച്ചത്.
ഐഎസ് റിക്രൂട്ട്മെന്‍റ് കേസില്‍ ഓച്ചിറ സ്വദേശിയുടെ വീട്ടില്‍ പരിശോധന
ഫൈസലിനെ പിന്തുടര്‍ന്ന് അന്വേഷണ സംഘം കഴിഞ്ഞ നാല് ദിവസമായി ഓച്ചിറയിലുണ്ട്. പരിശോധനകള്‍ക്കായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് മുഹമ്മദ് ഫൈസലിന്‍റെ ഐഎസ് ബന്ധത്തെക്കുറിച്ച് വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്. കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറില്‍ നിന്നാണ് ഫൈസലിനെ പങ്കിനെക്കുറിച്ച് എന്‍ഐഎക്ക് വിവരം ലഭിച്ചത്. ഖത്തറില്‍ ജോലി ചെയ്യുന്ന ഫൈസലിനോട് നാട്ടിലെത്തി കീഴടങ്ങണമെന്ന് കാണിച്ച് എൻഐഎ നോട്ടീസ് നല്‍കിയിരുന്നു.