കേരളം

kerala

ETV Bharat / briefs

ഐഎസ് ബന്ധം: റിയാസ് അബൂബക്കറിന്‍റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന് - റിയാസ് അബബൂക്കര്‍

ഐഎസ് ബന്ധത്തെ തുടർന്നാണ് എൻഐഎ മുതലമട സ്വദേശി റിയാസ് അബൂബക്ക‍റിനെ എൻഐഎ കസ്റ്റഡിയില്‍ എടുത്തത്.

riyas

By

Published : May 22, 2019, 11:06 AM IST

എറണാകുളം: ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത റിയാസ് അബൂബക്കറിന്‍റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന്. റിയാസിന് ഐഎസ് സംഘടനയുമായി നേരിട്ട് ബന്ധമില്ലെന്നും പ്രതിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിലനിൽക്കാത്തതാണെന്നും ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്‍റെ വാദം.

ഐഎസ് ബന്ധത്തെ തുടർന്നാണ് എൻഐഎ മുതലമട സ്വദേശി റിയാസ് അബൂബക്ക‍റിനെ എൻഐഎ കസ്റ്റഡിയില്‍ എടുത്തത്. കേരളത്തിൽ ചാവേറാക്രമണം നടത്താൻ തീരുമാനിച്ചതിലും റിയാസിന് പ്രധാന പങ്കുണ്ടെന്ന് എൻഐഎ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details