കേരളം

kerala

ETV Bharat / briefs

ശ്രീലങ്കയിലെ സ്ഫോടനം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു - ശ്രീലങ്കയിലെ സ്ഫോടനം

അമാഖ് ന്യൂസ് എജൻസിയാണ് ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്ത വാര്‍ത്ത പുറത്ത് വിട്ടത്

ശ്രീലങ്കയിലെ സ്ഫോടനം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

By

Published : Apr 23, 2019, 5:26 PM IST

ഈസ്റ്റര്‍ ദിനത്തിൽ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബയിൽ നടന്ന സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. അമേരിക്കന്‍ സഖ്യരാജ്യങ്ങളിലെ പൗരന്‍മാരെയും ക്രൈസ്തവരുമായിരുന്നു ലക്ഷ്യമെന്നും ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടന വെളിപ്പെടുത്തിയതായി അമാഖ് ന്യൂസ് എജൻസി അറിയിച്ചു. സ്ഫോടനം നടത്തിയത് തൗഹീദ് ജമാഅത്ത് എന്ന പ്രാദേശിക മുസ്ളിം സംഘടനയാണെന്ന് ലങ്കൻ സർക്കാർ ആരോപിച്ചിരുന്നു. എന്നാല്‍ ആരും ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല.

സ്ഫോടന പരമ്പരയെ തുടർന്ന് ശ്രീലങ്കയിൽ പ്രസിഡന്‍റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സഫോടനത്തിൽ 290 പേർ കൊല്ലപ്പെട്ടതായും 500ൽ അധികം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. അഞ്ച് ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു.
പള്ളികളിലും ഹോട്ടലുകളിലുമായി എട്ടിടത്താണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ഇതുവരെ 24 പേർ അറസ്റ്റിലായി. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ സമൂഹ മാധ്യമങ്ങൾക്ക് താല്‍ക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ലങ്കയില്‍ നടന്ന സ്ഫോടന പരമ്പരകളെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയും സ്ഥിരീകരണം നടത്തിയിരുന്നു.

ABOUT THE AUTHOR

...view details