ചെന്നൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്ലില്‍ സൂപ്പര്‍ ഓവറിലൂടെ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ഡല്‍ഹിക്കെതിരെ എട്ട് റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഹൈദരാബാദ് ഉയര്‍ത്തിയത്. ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍ സഖ്യമായിരുന്നു ക്രീസില്‍. ഡല്‍ഹിക്കായി അക്‌സര്‍ പട്ടേല്‍ പന്തെറിഞ്ഞു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിയെ നായകന്‍ റിഷഭ് പന്ത് നയിച്ചു. റിഷഭും ശിഖര്‍ ധവനും ചേര്‍ന്നാണ് ഡല്‍ഹിക്ക് ജയം സമ്മാനിച്ചത്. റാഷീദ് ഖാന്റെ അവസാന പന്തിലായിരുന്നു ജയം.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇതേ സ്‌കോര്‍ നേടി. 51 പന്തില്‍ 66 റണ്‍സുമായി പുറത്താവാതെ കെയ്ന്‍ വില്യംസണിലൂടെയാണ് ഹൈദരാബാദ് സമനില പിടിച്ചത്. ആവേശ് ഖാന്‍ ഡല്‍ഹിക്കായി മൂന്ന് വിക്കറ്റ് നേടി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബാംഗ്ലൂരിനെ മറികടന്ന് രണ്ടാമതെത്താന്‍ ഡല്‍ഹിക്കായി. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് ഡെല്‍ഹിക്കുള്ളത്. രണ്ട് പോയിന്റ് മാത്രമുള്ള ഹൈദരാബാദ് ഏഴാം സ്ഥാനത്താണ്.