കേരളം

kerala

ETV Bharat / briefs

സഞ്ജു ഇന്ന് ചാമ്പ്യന്‍മാര്‍ക്കെതിരെ; പോരാട്ടം ഡല്‍ഹിയില്‍

ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്ന് സ്ഥാനം മറികടന്ന് രാജസ്ഥാന്‍ റോയല്‍സിന് നാലാം സ്ഥാനത്തേക്ക് ഉയരാം

ipl today news rr vs mumbai news mumbi win news rr win news ഐപിഎല്‍ ഇന്ന് വാര്‍ത്ത രാജസ്ഥാന്‍ vs മുംബൈ വാര്‍ത്ത മുംബൈക്ക് ജയം വാര്‍ത്ത രാജസ്ഥാന് ജയം വാര്‍ത്ത
ഐപിഎല്‍

By

Published : Apr 29, 2021, 12:32 PM IST

ന്യൂഡല്‍ഹി:ഐപിഎല്‍ ഡബിള്‍ ഹെഡറില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടം. രാജ്യ തലസ്ഥാനത്തെ ഫിറോഷാകോട്‌ല സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. സീസണില്‍ അവസാനം നടന്ന രണ്ട് മത്സരങ്ങളില്‍ പരാജയമറിഞ്ഞ മുംബൈക്ക് മുന്നേറാന്‍ ജയം അനിവാര്യമാണ്.

നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് രോഹിത് ശര്‍മയും കൂട്ടരും. ആറ് ദിവസത്തെ ഇടവേളക്ക് ശേഷമാണ് മുംബൈ ഐപിഎല്‍ പോരാട്ടത്തിനായ തിരിച്ചുവരുന്നത്. ലീഗില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും മൂന്ന് പരാജയവും ഉള്‍പ്പെടെ നാല് പോയിന്‍റ് മാത്രമാണ് മുംബൈയുടെ അക്കൗണ്ടിലുള്ളത്. പോരാത്തതിന് തുടര്‍ച്ചയായി രണ്ട് തവണ പരാജയം ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണവും ചാമ്പ്യന്‍മാര്‍ക്കുണ്ടാകും.

സീസണിലെ മുംബൈയുടെ ആദ്യ അഞ്ച് മത്സരങ്ങളും ചെന്നൈയിലെ സ്ലോ പിച്ചിലായിരുന്നു. എന്നാല്‍ ഇന്ന് ഡല്‍ഹിയിലേക്ക വരുമ്പോള്‍ രോഹിതിനും കൂട്ടര്‍ക്കം പ്രതീക്ഷിക്കാന്‍ ഏറെ വകയുണ്ട്. ഡല്‍ഹിയില്‍ മധ്യനിര കരുത്താര്‍ജിക്കുമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹിയുടെ നായകനും പരിശീലകനും. സീസണില്‍ ഇതേവരെ പാണ്ഡ്യ സഹോദരന്‍മാരും കീറോണ്‍ പൊള്ളാര്‍ഡും ഉള്‍പ്പെടുന്ന മധ്യനിരക്ക് ഫോമിലേക്ക് ഉയരാനായിട്ടില്ല. സഞ്ജു സാസണ്‍ ഉള്‍പ്പെടുന്ന രാജസ്ഥാന്‍റെ ബാറ്റിങ് നിരക്കെതിരെ ജസ്‌പ്രീത് ബുമ്രയും ട്രെന്‍ഡ് ബോള്‍ട്ടും ചേര്‍ന്ന പേസ്‌ ആക്രമണ നിരയെ ഇറക്കാനാകും മുംബൈയുടെ നീക്കം. ഇവര്‍ക്കൊപ്പം രാഹുല്‍ ചാഹറും ക്രുണാല്‍ പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും ഉള്‍പ്പെടുന്ന ഓള്‍റൗണ്ടര്‍മാര്‍ കൂടി ചേരുന്നതോടെ രാജസ്ഥാന്‍ നന്നായി വിയര്‍ക്കേണ്ടിവരും. ജയന്ദ് യാദവ്

മറുഭാഗത്ത് രാജസ്ഥാന്‍ റോയല്‍സിനെ വിദേശ താരങ്ങളുടെ അഭാവമാണ് വലക്കുന്നത്. ജോഫ്ര ആര്‍ച്ചറും ബെന്‍സ്റ്റോക്‌സിനും ശേഷം ലിയാം ലിവിങ്‌സ്റ്റണും ആന്‍ഡ്രു ടൈയും രാജ്യം വിട്ടു. പകരം ടീമിലെത്തിയ വാന്‍ഡേവ്‌സണ്‍ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. മുസ്‌തഫിക്കുര്‍ റഹ്‌മാനും ചേതന്‍ സക്കറിയയും പേസ്‌ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ സ്‌പിന്‍ തന്ത്രങ്ങളുമായി ശ്രേയസ് ഗോപാലും കളം നിറയും. ഓള്‍ റൗണ്ടറെന്ന നിലയില്‍ ക്രിസ് മോറിസും രാഹുല്‍ തെവാട്ടിയയും മുംബൈക്ക് വെല്ലുവിളി ഉയര്‍ത്തമെന്ന് പ്രതീക്ഷിക്കാം. റിയാന്‍ പരാഗ്, ഡേവിവ് മില്ലര്‍, എന്നിവരും മധ്യനിരയില്‍ സാന്നിധ്യമാകും. ശിവം ദുബെ, നാലാമനായും സഞ്ജു സാംസണ്‍ വണ്‍ഡൗണായും ക്രീസിലെത്തും. ഓപ്പണര്‍മാരുടെ റോളില്‍ ജോസ്‌ ബട്‌ലറും യശസ്വി ജയ്‌സ്വാളും തുടരും.

ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയെ ഉള്‍പ്പെടെ മറികടന്ന് നാലാമതാകാനുള്ള അവസരമാണ് രാജസ്ഥാന് മുന്നിലുള്ളത്. അതേസമയം മുംബൈക്ക് ജയിച്ചാല്‍ നാലാം സ്ഥാനം നിലനിര്‍ത്തി തൃപ്‌തിപ്പെടേണ്ടിവരും. ലീഗിലെ പോയിന്‍റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഒന്നാമത്. ഒപ്പത്തിനൊപ്പം 10 പോയിന്‍റുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൂടെത്തന്നെയുണ്ട്. എട്ട് പോയിന്‍റുള്ള ഡല്‍ഹി ക്യാപിറ്റല്‍സാണ് മൂന്നാമത്. അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റ് മാത്രമുള്ള രാജസ്ഥാന്‍ ഏഴാമതാണ്.

ABOUT THE AUTHOR

...view details