കേരളം

kerala

ETV Bharat / briefs

ഐപിഎല്‍: കെയിന്‍ വില്യംസണും സംഘവും 11ന് ഇന്ത്യ വിടും - test series news

മെയ് 25 മുതല്‍ ജൂണ്‍ 14 വരെയാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പര. പരമ്പരക്ക് മുന്നോടിയായാണ് ന്യൂസിലന്‍ഡ് സംഘം ഇംഗ്ലണ്ടിലെത്തുന്നത്

 ഇംഗ്ലണ്ട് പര്യടനം വാര്‍ത്ത ടെസ്റ്റ് പരമ്പര വാര്‍ത്ത  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അപ്പ്‌ഡേറ്റ് world test championship update test series news england tour news
വില്യംസണ്‍

By

Published : May 7, 2021, 1:04 PM IST

ന്യൂഡല്‍ഹി:ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം നായകന്‍ കെയിന്‍ വില്യംസണും കൂട്ടരും ഡല്‍ഹിയിലെ മിനി ബയോ സെക്വയര്‍ ബബിളില്‍. ഇംഗ്ലണ്ട് പര്യടനത്തിനുള്ള കിവീസ് ടീമിനെ നയിക്കുന്ന വില്യംസണെ കൂടാതെ കെയില്‍ ജാമിസണ്‍, മിച്ചല്‍ സാന്‍റ്നര്‍ ഫിസിയോ ടോമി സിംസെക് എന്നിവരും ബബിളിനുള്ളില്‍ കഴിയുന്നുണ്ട്.

ന്യൂസിലന്‍ഡ് സംഘം ഈ മാസം 11ന് മാത്രമെ ഇംഗ്ലണ്ടിലേക്ക് തിരിക്കൂ. ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന കിവീസ് ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് ശേഷമെ നാട്ടിലേക്ക് മടങ്ങു. ഫൈനല്‍ മത്സരത്തില്‍ ടീം ഇന്ത്യയാണ് ന്യൂസിലന്‍ഡിന്‍റെ എതിരാളികള്‍. ന്യൂസിലന്‍ഡ് സംഘത്തിന്‍റെ ഭാഗമായ മുംബൈ ഇന്ത്യന്‍സിന്‍റെ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് ശനിയാഴ്‌ച ന്യൂസിലന്‍ഡിലെത്തി കുടുംബത്തോടൊപ്പം സമയം ചെലവിടും. ശേഷം ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമാകും. ഐപിഎല്ലിന്‍റെ ഭാഗമായ ന്യൂസിലന്‍ഡ് സംഘത്തില്‍ പെട്ടവരുടെ യാത്രയാണ് സങ്കീര്‍ണമായി തുടരുന്നത്.

മെയ് 25 മുതല്‍ ജൂണ്‍ 14 വരെയാണ് ടെസ്റ്റ് പരമ്പര. തുടര്‍ന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ജൂണ്‍ 18 മുതല്‍ 22 വരെ നടക്കും.

ABOUT THE AUTHOR

...view details