ഹൈദരാബാദ്: ഇന്‍റർകോണ്ടിനെന്‍റല്‍ കപ്പിന്‍റെ രണ്ടാം പതിപ്പിന് അഹമ്മദാബാദിലെ ട്രാൻസ് സ്റ്റേഡിയ അരീന വേദിയാകുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഇന്ത്യക്ക് പുറമേ സിറിയ, ഡി പി ആർ കൊറിയ, താജിക്കിസ്ഥാൻ എന്നീ ടീമുകളാണ് ടൂർണമെന്‍റില്‍ പങ്കെടുക്കുന്നത്.
ഇന്‍റർകോണ്ടിനെന്‍റല്‍ കപ്പിന്‍റെ രണ്ടാം പതിപ്പ് അഹമ്മദാബാദില്‍ - ഇന്‍റർകോണ്ടിനെന്‍റല്‍ കപ്പ്
ഇന്ത്യക്ക് പുറമേ സിറിയ, ഡി പി ആർ കൊറിയ, താജിക്കിസ്ഥാൻ എന്നീ ടീമുകളാണ് ടൂർണമെന്‍റില്‍ പങ്കെടുക്കുന്നത്
![ഇന്‍റർകോണ്ടിനെന്‍റല്‍ കപ്പിന്‍റെ രണ്ടാം പതിപ്പ് അഹമ്മദാബാദില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3325023-616-3325023-1558251068371.jpg)
ഇന്‍റർകോണ്ടിനെന്‍റല്‍ കപ്പിന്‍റെ രണ്ടാം പതിപ്പ് അഹമ്മദാബാദില്‍
റൗണ്ട് റോബിനില്‍ നാല് ടീമുകളും പരസ്പരം ഏറ്റുമുട്ടും. പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർ ഫൈനലില്‍ പ്രവേശിക്കും. ജൂലൈ ഏഴിന് ആരംഭിക്കുന്ന ഇന്‍റർകോണ്ടിനെന്‍റല്‍ കപ്പ് ജൂലൈ 18ന് സമാപിക്കും. ടൂർണമെന്‍റിന്‍റെ ആദ്യ പതിപ്പ് കഴിഞ്ഞ ജൂണിലായിരുന്നു. അന്ന് കെനിയയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. ഇന്ത്യക്കും കെനിയക്കും പുറമേ ന്യൂസിലൻഡും ചൈനീസ് തായ്പേയുമാണ് കഴിഞ്ഞ വർഷം പങ്കെടുത്തത്.