കേരളം

kerala

ETV Bharat / briefs

രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നു - പണപ്പെരുപ്പം

മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ 0.6 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നു

By

Published : May 14, 2019, 4:59 PM IST

ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ധനവ് രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ മാസത്തില്‍ ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം 2.92 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 0.6 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഏപ്രിലില്‍ ഉണ്ടായിരിക്കുന്നത്.

മാര്‍ച്ചില്‍ 0.3 ആയിരുന്ന ഭക്ഷ്യ ഉത്പന്ന വില സൂചിക ഏപ്രിലില്‍ 1.1 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിച്ചത് വീണ്ടും പണപ്പെരുപ്പം ഉയരാന്‍ കാരണമായേക്കുമെന്നും സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. എണ്ണവില ഉയരുന്നത് റോഡ് വഴിയുള്ള ചരക്ക് ഗതാഗതത്തെ പ്രതിസന്ധിയിലാക്കും. തുടര്‍ന്ന് ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിക്കുമെന്നുമാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ABOUT THE AUTHOR

...view details