ജക്കാര്‍ത്ത:ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. സുമാത്ര ദ്വീപിലെ മൗണ്ട് സിനാബങ് എന്ന അഗ്നിപര്‍വതമാണ് 2016 നു ശേഷം വീണ്ടും പൊട്ടിത്തെറിച്ചത്. 6500 അടി വരെയാണ് അഗ്നിപര്‍വതത്തില്‍ നിന്നും പുകയും ചാരവും ഉയരുന്നത്. ലാവ ഒഴുകിയെത്താന്‍ സാധ്യതയുള്ളതിനാല്‍ അഗ്നിപര്‍വതമുഖത്തിനു സമീപമുള്ള നദീത്തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ ദുരന്തനിവാരണ ഏജന്‍സി സ്വീകരിച്ചിട്ടില്ല. വിമാനസര്‍വീസുകളെ ബാധിക്കാനിടയുണ്ടെങ്കിലും ഈ മേഖലയിലൂടെയുള്ള വിമാനയാത്രകള്‍ക്ക് യാതൊരുവിധ ഔദ്യോഗിക മുന്നറിയിപ്പുകളും ഇതുവരെ നല്‍കിയിട്ടില്ല.
ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു - Mount Sinabung
സുമാത്രയിലെ മൗണ്ട് സിനാബങ് എന്ന അഗ്നിപര്‍വതമാണ് വീണ്ടും പൊട്ടിത്തെറിച്ചത്
Mount Sinabung
ആര്‍ക്കെങ്കിലും പരിക്കേറ്റതായോ മരണപ്പെട്ടതായോ ഉള്ള റിപ്പോര്‍ട്ടുകളും ലഭ്യമല്ല. 2016 ലെ സ്ഫോടനത്തില്‍ ഏഴുപേരും 2014 ലെ സ്ഫോടനത്തില്‍ 16 പേരും കൊല്ലപ്പെട്ടിരുന്നു. ഇന്തോനേഷ്യയില്‍ മൊത്തം 130 സജീവ അഗ്നിപര്‍വതങ്ങളാണ് നിലവിലുള്ളത്.