കേരളം

kerala

ETV Bharat / briefs

ഡോക്ടറുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളില്‍,​ കാമുകന്‍ ജീവനൊടുക്കി; ദുരൂഹതയെന്ന് പൊലീസ് - indian-origin-dentists-body-found-in-suitcase-with-stab-wounds

പ്രീതിയുടെ മരണത്തിന് പിന്നാലെ മുൻ കാമുകൻ ജീവനൊടുക്കിയെന്ന് പൊലീസ്. ഹർഷവർധൻ ഓടിച്ചിരുന്ന കാർ മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

കൊല്ലപ്പെട്ട ഇന്ത്യൻ ദന്തഡോക്ടർ പ്രീതി റെഡ്ഡി

By

Published : Mar 6, 2019, 7:07 PM IST

ഓസ്ട്രേലിയയിൽ ഇന്ത്യൻ ദന്തഡോക്ടറെ കുത്തിക്കൊന്ന് മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ദിവസങ്ങൾക്ക് മുൻപ് സിഡ്നിയിൽ നിന്ന് കാണാതായ പ്രീതി റെഡ്ഡിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രീതിയുടെ കാറിനുള്ളിൽ സ്യൂട്ട്കേസിൽ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം. പ്രീതിയുടെ മൃതദേഹത്തിൽ നിരവധി തവണ കുത്തേറ്റതിന്‍റെപാടുകളുണ്ട്.

അതെസമയം, പ്രീതിയുടെമുൻ കാമുകൻ ഹർഷവർധൻജീവനൊടുക്കിയെന്ന് പൊലീസ് പറയുന്നു. ഓസ്ട്രേലിയയിൽ ദന്തഡോക്ടറാണ് ഇയാൾ. പ്രീതിയുടെ തിരോധനവുമായി ബന്ധപ്പെട്ട് പൊലീസ് ഹര്‍ഷവര്‍ധനോട്സംസാരിച്ചിരുന്നു. ഹർഷവർധൻ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാർ മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

ദന്തചികിത്സയുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്തശേഷം കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിക്കാണ് പ്രീതി കുടുംബവുമായി അവസാനം സംസാരിച്ചത്. പ്രഭാതഭക്ഷണത്തിന് ശേഷം വീട്ടിലേക്ക് തിരികെയെത്തുമെന്ന് അറിയിച്ചു. എത്താതിരുന്നതോടെ കുടുംബം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
.

ABOUT THE AUTHOR

...view details