വാഷിങ്ടൺ: ഇന്ത്യൻ വംശജനായ രാജ കൃഷ്ണമൂർത്തി അമേരിക്കൻ കോൺഗ്രസ് ജനപ്രതിനിധിസഭയിലേയ്ക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്.
47കാരനായ രാജ കൃഷ്ണമൂർത്തി ന്യൂഡൽഹിയിലാണ് ജനിച്ചത്. ലിബർട്ടേറിയൻ പാർട്ടി സ്ഥാനാർഥി പ്രസ്റ്റൺ നെൽസണെയാണ് കൃഷ്ണമൂർത്തി പരാജയപ്പെടുത്തിയത്. 71 ശതമാനം വോട്ടാണ് ഇദ്ദേഹം നേടിയത്. കൃഷ്ണമൂർത്തിയുടെ മാതാപിതാക്കൾ തമിഴ്നാട് സ്വദേശികളാണ്. 2016ലാണ് ഇദ്ദേഹം ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്.
കാലിഫോർണിയയിൽ നിന്ന് തുടർച്ചയായ അഞ്ചാം തവണ ആമി ബെറയും റോ ഖന്ന മൂന്നാം തവണയുമാണ് ജനവിധി തേടുന്നത്. വാഷിങ്ടണിൽ നിന്നും ഇന്ത്യൻ വംശജ പ്രമീള ജയ്പാൽ മൂന്നാം തവണയാണ് മത്സരിക്കുന്നത്. കാലിഫോർണിയയിലും വാഷിങ്ടണിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
അരിസോണയിൽ നിന്ന് തുടർച്ചയായ മൂന്നാമത്തെ തവണ ഡോ. ഹിരാൾ തിപിർനെനി, ടെക്‌സാസിൽ നിന്നും ഡെമോക്രാറ്റിക് പാർട്ടിക്കുവേണ്ടി ശ്രീ കുൽക്കർണി എന്നിവരും മത്സരിക്കുന്നു. വിർജീനിയയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജെറി കൊനോലിൻ റിപ്പബ്ലിക്കൻ സ്ഥാനാർഥി മംഗ അനന്തത്മുലയെ 15 ശതമാനം പോയിന്റ് പിന്നിലാക്കി.