കേരളം

kerala

ETV Bharat / briefs

സംസ്‌കരണമില്ല, മലിനജലത്തിൽ മുങ്ങി ഇന്ത്യൻ നഗരങ്ങൾ - ജലജന്യരോഗങ്ങൾ

പ്രതിദിനം 72,000 ദശലക്ഷം ലിറ്ററിൽ കൂടുതൽ മലിനജലമാണ് രാജ്യത്തെ നഗരങ്ങളും പട്ടണങ്ങളും ഉത്പാദിപ്പിക്കുന്നതെങ്കിലും അതിൽ 30 ശതമാനം മാത്രമാണ് സംസ്കരിക്കപ്പെടുന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

മലിനജലത്തിൽ മുങ്ങി ഇന്ത്യൻ നഗരങ്ങൾ മലിനജലത്തിൽ മുങ്ങി ഇന്ത്യൻ നഗരങ്ങൾ indian cities drown in sewage sewage മലിനജലം ജലജന്യരോഗങ്ങൾ മലിനജല ശുദ്ധീകരണ പ്ലാന്‍റ്
മലിനജലത്തിൽ മുങ്ങി ഇന്ത്യൻ നഗരങ്ങൾ

By

Published : May 4, 2021, 7:20 PM IST

ന്ത്യയിലെ പട്ടണങ്ങളും നഗരങ്ങളും മലിനജലത്തിൽ മുങ്ങുമ്പോൾ മലിനജല സംസ്കരണം പേപ്പറിൽ മാത്രം ഒതുങ്ങുന്നു. ഗാർഹിക, വ്യാവസായിക ഉപയോഗത്തിന് ശേഷം മലിനജലം ജലസ്രോതസുകളിലേക്ക് ഒഴുക്കി വിടുന്നത് വൻ തോതിലുള്ള ജല മലിനീകരണത്തിന് മാത്രമല്ല, വയറിളക്കം പോലുള്ള ജലജന്യരോഗങ്ങൾക്കും കാരണമാകുന്നു. ജലജന്യ രോഗങ്ങൾ മൂലം രാജ്യത്ത് ഓരോ വർഷവും 3,50,000 കുട്ടികൾ മരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നഗരവത്കരണം ദ്രുതഗതിയിലാകും തോറും ഇവിടങ്ങളിലെ ജല ഉപഭോഗവും മലിനജലത്തിന്‍റെ തോതും വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിനം 72,000 ദശലക്ഷം ലിറ്ററിൽ കൂടുതൽ മലിനജലമാണ് രാജ്യത്തെ നഗരങ്ങളും പട്ടണങ്ങളും ഉത്പാദിപ്പിക്കുന്നതെങ്കിലും അതിൽ 30 ശതമാനം മാത്രമാണ് സംസ്കരിക്കപ്പെടുന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

മലിനജല ശുദ്ധീകരണ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിൽ സർക്കാരുകൾ കാണിക്കുന്ന അലംഭാവം മഴക്കാലത്ത് മലിനജലം റോഡിൽ കെട്ടിക്കിടക്കുന്നതിലാണ് കലാശിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 920 മലിനജല ശുദ്ധീകരണ പ്ലാന്‍റുകളാണ് രാജ്യത്തുള്ളത്. അതും പ്രധാന നഗരങ്ങളിൽ മാത്രം. അവരുടെ സംസ്കരണശേഷിയാകട്ടെ, ദിവസേന ഏകദേശം 31,000 ദശലക്ഷം ലിറ്ററും. രാജ്യത്തെ മലിനജല ശുദ്ധീകരണ പ്ലാന്‍റുകളിൽ 70 ശതമാനവും പ്രവർത്തനക്ഷമമല്ലെന്ന് കേന്ദ്രമന്ത്രി ജാവദേക്കർ തന്നെ സമ്മതിച്ചിട്ടുണ്ട്.

മലിനജലം സംസ്കരിക്കാനുള്ള സംവിധാനമില്ല

പല സംസ്ഥാനങ്ങളിലും മലിനജലം സംസ്കരിക്കാനുള്ള സംവിധാനമില്ല. ഉള്ള സംസ്ഥാനങ്ങളിലെ പ്ലാന്‍റുകളുടെ സ്ഥിതി ശോചനീയവും. വിശാഖപട്ടണം, വിജയവാഡ, കാക്കിനട എന്നിവിടങ്ങളിൽ മാത്രമാണ് ആന്ധ്രയിൽ സംസ്കരണ പ്ലാന്‍റുകളുള്ളത്. തെലങ്കാനയിൽ ഹൈദരാബാദിൽ മാത്രമാണ് മലിനജല പരിപാലന സംവിധാനമുള്ളത്. ഹൈദരാബാദ് പ്രതിദിനം 2,000 ദശലക്ഷം ലിറ്റർ മലിനജലം ഉത്പാദിപ്പിക്കുമ്പോൾ ശുദ്ധീകരണ പ്ലാന്‍റുകളുടെ ശേഷി 750 ദശലക്ഷം ലിറ്റർ മാത്രമാണ്. ആന്ധ്രാപ്രദേശിലെ മൊത്തം മലിനജലത്തിന്‍റെ 10 ശതമാനം മാത്രമാണ് സംസ്‌കരിക്കുന്നത്.

ശുചിത്വ സർവേയുടെ ഭാഗമായി അടുത്തിടെ കേന്ദ്രസർക്കാർ മലിനജല ശുദ്ധീകരണ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അമൃത് പദ്ധതി നടപ്പാക്കുന്ന നഗരങ്ങളിൽ മലിനജല ശുദ്ധീകരണ പ്ലാന്‍റുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. മലിനജല സംസ്കരണത്തിലെ പോരായ്മകൾ പരിഹരിക്കാതെ നഗരങ്ങളിലെ വെള്ളപ്പൊക്ക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവില്ലെന്ന് ജെഎൻ‌ടിയുവിലെ വിദഗ്ദ്ധ സംഘം പറഞ്ഞു.

ശാസ്ത്രീയ മാർഗങ്ങൾ പരിഹാരം?

ജല മലിനീകരണവും ജലജന്യരോഗങ്ങളും തടയുന്നതിന് ശാസ്ത്രീയമായ മലിനജല സംസ്കരണ മാർഗങ്ങൾ അവംലംബിക്കേണ്ടത് അത്യാവശ്യമാണ്. നാഗ്പൂർ മുനിസിപ്പാലിറ്റി 130 കോടി രൂപയ്ക്ക് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മലിനജല ശുദ്ധീകരണ പ്ലാന്‍റ് നിർമ്മിച്ചു. ഇത് പ്രതിദിനം 480 ദശലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കുകയും ഒരു ദിവസം 12 ലക്ഷം പേർക്ക് കുടിവെള്ളം നൽകുകയും ചെയ്യുന്നു. സംസ്കരണ പ്ലാന്‍റുകൾക്ക് മലിനജലത്തിൽ നിന്ന് പ്രകൃതി വാതകം ഉൽ‌പാദിപ്പിക്കാനും കഴിയും. ശുദ്ധീകരിച്ച വെള്ളം കൃഷി, ഹോർട്ടികൾച്ചർ, വ്യാവസായിക ശീതീകരണം അല്ലെങ്കിൽ പൊതു ശൗചാലയങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കാം. ഇത്തരത്തിലുള്ള സംഭരണത്തിലൂടെ ഭാവിയിലെ ജലക്ഷാമം പരിഹരിക്കാനുമാകും. നഗരങ്ങളിലെ വെള്ളപ്പൊക്ക സാധ്യത ലഘൂകരിക്കുന്നതിന് ആവശ്യമായ മലിനജല ശുദ്ധീകരണ പ്ലാന്‍റുകൾ സ്ഥാപിക്കുന്നത് പ്രധാനമാണ്. മലിനജല കനാലുകളിലേക്കുള്ള കയ്യേറ്റം ഗൗരവമായി കാണണം. എങ്കിൽ മാത്രമേ വൃത്തിയുള്ളതും മികച്ചതുമായ നഗരങ്ങൾ നിർമിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിയൂ.

ABOUT THE AUTHOR

...view details