കേരളം

kerala

ETV Bharat / briefs

ജിന്ന പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു; ബിജെപി സ്ഥാനാർഥി

രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രിയാകാന്‍ ജവഹര്‍ലാല്‍ നെഹ്റു പിടിവാശി കാണിക്കാതെ മുഹമ്മദ് അലി ജിന്നയെ അതിന് അനുവദിച്ചിരുന്നുവെങ്കില്‍ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു

നെഹ്‌റുവിന് പകരം ജിന്ന പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു; ബിജെപി സ്ഥാനാർഥി

By

Published : May 12, 2019, 12:38 PM IST

ഭോപ്പാല്‍:നെഹ്റുവിന് പകരം മുഹമ്മദ് അലി ജിന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നുവെന്ന് ബിജെപി സ്ഥാനാര്‍ഥി ഗുമാന്‍ സിങ് ദാമോര്‍. വിഭജനത്തിന്‍റെ മുഖ്യ സൂത്രധാരന്‍ കോണ്‍ഗ്രസാണെന്നും ദാമോര്‍ കുറ്റപ്പെടുത്തി. "രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രിയാകാന്‍ ജവഹര്‍ലാല്‍ നെഹ്റു പിടിവാശി കാണിക്കാതെ മുഹമ്മദ് അലി ജിന്നയെ അതിന് അനുവദിച്ചിരുന്നുവെങ്കില്‍ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു. ജിന്ന അഭിഭാഷകനും വ്യക്തമായ ധാരണയുള്ള വ്യക്തിയുമായിരുന്നു" ഗുമാന്‍ സിങ് ദാമോര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് യോഗത്തനിടെയാണ് കോണ്‍ഗ്രസിനെതിരെയുളള വിവാദ പരാമര്‍ശം അദ്ദേഹം ഉയര്‍ത്തിയത്.

മധ്യപ്രദേശിലെ രത്ത് ലം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ഗുമാന്‍ സിങ് ദാമോര്‍.

ABOUT THE AUTHOR

...view details