യുഎന്‍: ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 2019 നും 2050 നും ഇടയില്‍ ചൈനയുടെ ജനസംഖ്യ 2.2 ശതമാനം കുറഞ്ഞ് 31.4 മില്യണാകും. 2050ല്‍ ലോകത്തെ ആകെ ജനസംഖ്യ രണ്ട് മില്യണ്‍ വര്‍ധിക്കും. അതോടെ നിലവിലെ 7.7 ബില്യണില്‍ നിന്നും ജനസംഖ്യ 9.7 ബില്യണായി ഉയരും.
ജനസംഖ്യ: ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് - ചൈന
2019 നും 2050 നും ഇടയില്‍ ചൈനയുടെ ജനസംഖ്യ 2.2 ശതമാനം കുറഞ്ഞ് 31.4 മില്യണാകും.
ജനസംഖ്യ
ഇന്ത്യ ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ ചേര്‍ന്നതാണ് ലോകജനസംഖ്യയുടെ പകുതിയും. ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, കോംഗോ, എത്യോപ്യ, ടാന്‍സാനിയ, ഇന്തോനേഷ്യ, ഈജിപ്ത്, അമേരിക്ക തുടങ്ങിയവ ഉയര്‍ന്ന ജനസംഖ്യ വളര്‍ച്ചാ നിരക്കുള്ള രാജ്യങ്ങളാണ്. ആഫ്രിക്കന്‍ മേഖലകളില്‍ വളര്‍ച്ചാ നിരക്ക് 2050ല്‍ ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആഗോള തലത്തില്‍ ആയുര്‍ദൈര്‍ഘ്യം 77.1 ആകും. നിലവില്‍ 72.6 ആണ് ശരാശരി ആയുര്‍ദൈര്‍ഘ്യം.