പൗരത്വ ഭേദഗതി നിയമം; പാക് പ്രമേയം ഇന്ത്യ തള്ളി - പൗരത്വ ഭേദഗതി ബില്‍: പാക് പ്രമേയം ഇന്ത്യ തള്ളി
മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ മറയ്ക്കാനാണ് ശ്രമമെന്ന് ഇന്ത്യ തിരിച്ചടിച്ചു
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാക്കിസ്ഥാന്‍ അസംബ്ലി പാസാക്കിയ പ്രമേയത്തെ ഇന്ത്യ തള്ളി. മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ മറയ്ക്കാനാണ് ശ്രമം. ഇത്തരം മോശം ശ്രമങ്ങളെ തള്ളിക്കളയുന്നതായും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ജമ്മു കശ്മീര്‍ വിശയത്തില്‍ പാകിസ്ഥാന്‍ നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടില്ല. ഇത് മറച്ചുപിടിക്കാനാണ് പാകിസ്ഥാന്‍റെ പുതിയ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടന്നുള്ള പാക് ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ശ്രമമാണ് പ്രമേയത്തിന് പിന്നിലെന്നും ഇന്ത്യ ആരോപിച്ചു.