ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി അവസാനിച്ചതോടെ ഇന്ത്യക്കാവശ്യമായ ഇന്ധനങ്ങള്‍ക്ക് ഗയാനയെ സമീപിക്കാമെന്ന് ഗയാന ഹൈക്കമ്മീഷണര്‍ ഡേവിഡ് ഗോള്‍ഡ്‌വിന്‍ പൊള്ളാര്‍ഡ്. ഗയാനയില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ ഇവ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇന്ത്യക്കാവശ്യമായ ഇന്ധനങ്ങള്‍ക്ക് തങ്ങളെ സമീപിക്കാമെന്ന് ഗയാന ഹൈക്കമ്മീഷണര്‍ - എണ്ണ
ഇന്ത്യയുടെ പങ്കാളിത്തത്തോടെ ഗയാനയില്‍ സൗരോര്‍ജ്ജ പദ്ധതികള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നതായി ഗയാന ഹൈക്കമ്മീഷണര്‍ ഡേവിഡ് ഗോള്‍ഡ്‌വിന്‍ പൊള്ളാര്‍ഡ്.
ഇന്ത്യക്കാവശ്യമായ ഇന്ധനങ്ങള്‍ക്ക് ഞങ്ങളെ സമീപിക്കാം: ഗയാന ഹൈക്കമ്മീഷണര്‍
എണ്ണ വ്യാപാരത്തിലൂടെ ഇന്ത്യയും ഗയാനയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാകും. സൗരോര്‍ജ്ജ പദ്ധതികളില്‍ ഇന്ത്യ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ വളരെ വലുതാണെന്നും ഇന്ത്യയുടെ പങ്കാളിത്തതോടെ ഗയാനയില്‍ സൗരോര്‍ജ്ജ പദ്ധതികള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നതായും പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.