കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് തവണ ഇന്ത്യൻ സേന അതിർത്തി കടന്ന് ആക്രമണം നടത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇതില്‍ രണ്ട് ആക്രമണങ്ങളെ കുറിച്ച് മാത്രമേ സംസാരിക്കൂവെന്നും മൂന്നാമത്തതിനെപ്പറ്റി പറയാനാവില്ലെന്നും ആദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സേന മൂന്ന് തവണ മിന്നലാക്രമണം നടത്തിയെന്ന് രാജ്നാഥ് സിംഗ്
അതിർത്തി കടന്ന് മൂന്നാമത് നടത്തിയ മിന്നലാക്രമണത്തിന്‍റെ വിവരങ്ങള്‍ വെളിപ്പെടുത്തനാകില്ല. ഉറി ഭീകരാക്രമണത്തിനും ബലാക്കോട്ട് വ്യോമാക്രമണത്തിനും ശേഷമാണ് മൂന്നാമത്തെ ആക്രമണമെന്നും രാജ്നാഥ് സിംഗ് വിശദീകരിച്ചു
കർണാടകയിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രസ്താവന. 2016 ൽ ഉറി ഭീകരാക്രമണത്തിന് ശേഷംനടത്തിയ മിന്നലാക്രമണവും, പുൽവാമക്ക് തിരിച്ചടിയായി ബലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണവും സൂചിപ്പിച്ച ശേഷമാണ് മൂന്നാമതൊരു ആക്രമണവും ഇന്ത്യ നടത്തിയതായി രാജ്നാഥ് സിംഗ് അവകാശപ്പെട്ടത്. എന്നാൽ ഇതിന്‍റെ വിവരങ്ങള്‍ വിശദമാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ ആരവത്തോടെയാണ് രാജ്നാഥ് സിംഗിന്‍റെ വാക്കുകളെ ജനങ്ങള്‍ സ്വീകരിച്ചത്.
ബാലകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്‍റെ തെളിവുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ചോദിക്കുന്ന ഘട്ടത്തിലാണ് മൂന്നാമതും ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് ആഭ്യന്തര മന്ത്രി തന്നെ അവകാശപ്പെട്ടിരിക്കുന്നത്.