ന്യൂഡൽഹി: രാജ്യത്ത് 45,674 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,07,754 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 49,082 പേർ രോഗമുക്തി നേടി. 5,12,665 പേർ ചികിത്സയിൽ തുടരുമ്പോൾ 78,68,968 പേർ രോഗമുക്തി നേടി. 559 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,26,121 ആയി.
ഇന്ത്യയിൽ 85 ലക്ഷത്തിലധികം കൊവിഡ് ബാധിതർ - ഇന്ത്യ കൊവിഡ് അപ്ഡേറ്റുകൾ
5,12,665 പേർ ചികിത്സയിൽ തുടരുമ്പോൾ 78,68,968 പേർ രോഗമുക്തി നേടി
മഹാരാഷ്ട്രയിൽ 1,00,068 പേർ ചികിത്സയിൽ തുടരുമ്പോൾ 15,69,090 പേർ രോഗമുക്തി നേടി. 11,369 പേർ മരിച്ചു. കർണാടകയിൽ 33,339 പേർ ചികിത്സയിൽ തുടരുമ്പോൾ 7,99,439 പേർക്ക് രോഗം ഭേദമായി. 6,912 മരണം റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 40,258 പേർ ചികിത്സയിൽ തുടരുമ്പോൾ 6,912 പേർ മരിച്ചു. 3,83,614 പേർ രോഗമുക്തി നേടി. കേരളത്തിൽ 83,377 പേർ ചികിത്സയിൽ തുടരുമ്പോൾ 3,95,624 പേർ രോഗമുക്തി നേടി. ഇതുവരെ 1,668 പേർ മരിച്ചു.
രാജ്യത്ത് ഇതുവരെ 11,77,36,791 സാമ്പിളുകൾ പരിശോധിച്ചു. പുതിയ 11,94,487 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇന്ത്യയിലെ മരണനിരക്ക് 1.48 ശതമാനമാണ്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കൃത്യമായ പരിശോധന, ഐസൊലേഷൻ, ഫലപ്രദമായ ചികിത്സ എന്നിവ മരണനിരക്ക് കുറക്കാൻ സഹായിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.