കേരളം

kerala

ETV Bharat / briefs

ദുരിതമാണ് കടലിന്‍റെ മക്കളുടെ ജീവിതം - പ്രളയം

ചുഴലിക്കാറ്റും സര്‍ക്കാര്‍ നിയന്ത്രണങ്ങളും കാരണം വറുതിയിലാണ് കടലിന്‍റെ തീരം. ഇനിയും ഈ നില തുടരാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു

മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങുമെന്ന് മത്സ്യത്തൊഴിലാളികള്‍

By

Published : Apr 30, 2019, 5:13 PM IST

Updated : May 1, 2019, 11:51 AM IST

കോഴിക്കോട്: ഫാനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് കടലില്‍ പോകാന്‍ കഴിയാതായതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലായി. കടലിൽ പോകാതെ കുടുംബം പോറ്റാൻ കഴിയാത്ത അവസ്ഥയിലാണിവര്‍. കഴിഞ്ഞ മാസങ്ങളിൽ മത്സ്യ ലഭ്യത കുറവായിരുന്നു. അതിനാല്‍ കടലിൽ പോയില്ലെങ്കിൽ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുമെന്നും തൊഴിലാളികൾ പറയുന്നു. പ്രളയ ദുരന്തത്തില്‍ മുന്നിട്ടിറങ്ങിയ തങ്ങള്‍ക്ക് സർക്കാർ സൗജന്യ റേഷൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ലഭിച്ചു തുടങ്ങിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പട്ടിണി മാറ്റാന്‍ വെല്ലുവിളി അവഗണിച്ച് കടലിൽ പോകാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

Last Updated : May 1, 2019, 11:51 AM IST

ABOUT THE AUTHOR

...view details